യുഎസ് ഓപ്പണ്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി, വീണ്ടും ജോക്കോവിച്ച്- ബരേറ്റിനി മത്സരം

അലക്‌സാണ്ടര്‍ സ്വരേവിന് ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസാണ് എതിരാളി. ഓഗര്‍ അലിയസിമെ സ്പാനിഷ് കൗമാരതാരം അല്‍ക്കറാസ് ഗാര്‍ഫിയയെ നേരിടും.

Djokovic takes barrettini in US open quarter final

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. പുരുഷ വിഭാഗം ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിന് ഇറ്റലിയുടെ മാതിയോ ബരേറ്റിനിയാണ് എതിരാളി. രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ് ഡച്ച് താരം ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പുമായി മത്സരിക്കും. അലക്‌സാണ്ടര്‍ സ്വരേവിന് ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസാണ് എതിരാളി. ഓഗര്‍ അലിയസിമെ സ്പാനിഷ് കൗമാരതാരം അല്‍ക്കറാസ് ഗാര്‍ഫിയയെ നേരിടും. വനിതകളില്‍ ഒളിംപിക് ചാംപ്യന്‍ ബെലിന്‍ഡ ബെന്‍സിസിന് ബ്രിട്ടന്റെ എമ്മാ റഡക്കാനുവാണ് എതിരാളി. 

അമേരിക്കയുടെ ജന്‍സണ്‍ ബ്രൂസ്‌കിയെ ഒന്നിനെതിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 1-6, 6-3 6-2, 6-2. ബരേറ്റിനി ജര്‍മനിയുടെ ഓസ്‌കാര്‍ ഒട്ടയെ തോല്‍പ്പിച്ചു. സ്‌കോര്‍ 4-6 6-3 3-6 2-6. വിംബിള്‍ഡണ്‍ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജോക്കോവിച്ചിനായിരുന്നു ജയം.

ഇറ്റലിയുടെ യാനിക് സിന്നറെ തോല്‍പ്പിച്ചാണ് സ്വരേവ് അവസാന എട്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്ന ജയം. സ്‌കോര്‍ 6-4 6-4 7-6. വനിതകളുടെ ആദ്യ ക്വാര്‍ട്ടറില്‍ എലിന സ്വിറ്റോളിന കാനഡയുടെ ലൈല ആനിന ഫെര്‍ണാണ്ടസിനെ നേരിടും. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രജ്‌സിക്കോവ ബലാറസിന്റെ രണ്ടാം സീഡ് അര്യനാ സെബലങ്കയെ നേരിടും. കരോളിന പ്ലിസ്‌കോവയ്ക്ക് ഗ്രീക്ക് താരം മരിയ സക്കാറിയാണ് എതിരാളി.

Latest Videos
Follow Us:
Download App:
  • android
  • ios