അവസാന നിമിഷം നദാലും റാഫയും; എടിപി ഫൈനല്‍സിന്റെ സെമിയില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍
മറ്റൊരു സെമിയില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ റഷ്യല്‍ ഡാനില്‍ മെദ്‌വദേവിനെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
ലണ്ടന്‍: എടിപി ഫൈനല്‍സിന്റെ ആദ്യ സെമിയില്‍ ഡൊമിനിക് തീം ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ചിനെ നേരിടും. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ റഷ്യല്‍ ഡാനില്‍ മെദ്‌വദേവിനെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
നിര്‍ണായക മത്സരങ്ങള്‍ അതിജീവിച്ചാണ് ജോക്കോവിച്ചും നദാലും സെമി ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ സ്റ്റെഫാനോസ് സിറ്റിസിപാസിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. ഇരുവവര്‍ക്കും ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സ്‌കോര്‍ 6-4, 4-6, 6-2. ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യനായിരുന്നു സിറ്റ്‌സിപാസ്.
ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചാവട്ടെ ജര്‍മന്‍ യുവതാരം അലക്‌സാണ്ടര്‍ സ്വെരേവിനെ മറികടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വെരേവിന്റെ ജയം. സ്‌കോര്‍ 6-3, 7-6. മത്സരം ജയിച്ചിരുന്നെങ്കില്‍ സ്വെരേവിന് സെമിയില്‍ ഇടം നേടാമായിരുന്നു. മെദ്‌വദേവ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി. അവസാന മത്സരത്തില്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്ട്‌സ്മാനെ മറികടന്നു. സ്‌കോര്‍ 6-3, 6-3. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏകതാരവും മെദ്‌വദേവ് തന്നെയാണ്.
ഇതുവരെ എടിപി ഫൈനല്‍സ് കിരീടം നേടിയിട്ടില്ലാത്ത താരമാണ് സ്പാനിഷ് താരം നദാല്‍. ജോക്കോവിച്ച് അഞ്ച് തവണ കിരീടം നേടി. നിലവിലെ യുഎസ് ഓപ്പണ്‍ ചാംപ്യനായ തീം കഴിഞ്ഞ തവണ ഫൈനലില്‍ സിറ്റ്‌സിപാസിനോട് പരാജയപ്പെട്ടു. കൂടുതല്‍ തവണ കിരീടം നേടിയതാരം റോജര്‍ ഫെഡററാണ്. ആറ് കിരീടങ്ങള്‍ അദ്ദേഹത്തിന്റ പേരിലുണ്ട്.