ഫ്രഞ്ച് ഓപ്പൺ ക്രോസിക്-സാലിസ്ബറി സഖ്യത്തിന് മിക്സ്ഡ് ഡബിൾസ് കിരീടം

39 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് താരം ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്നത്.1982ലെ മിക്സഡ് ഡബിൾസിൽ ഓസ്ട്രേലിയയുടെ വെൻഡി ടേൺബുള്ളിനൊപ്പം കിരിടം നേടിയ ജോൺ ലോയ്ഡായിരുന്നു സാലിസ്ബറിക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ബ്രിട്ടീഷ് താരം.

Desirae Krawczyk and Joe Salisbury clinch French Open mixed doubles title

പാരീസ്: ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം അമേരിക്കയുടെ ഡിസൈറെ ക്രോസിക് ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യം സ്വന്തമാക്കി. കടുത്ത പോരാട്ടത്തിൽ റഷ്യയുടെ എലേന വെസ്നീന-അസലാൻ കരത്സേവ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ തകർത്താണ് ക്രോസിക്-സാലിസ്ബറി സഖ്യം കിരീടം നേടിയത്. സ്കോർ  2-6 6-4 (10-5).

39 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് താരം ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുന്നത്.1982ലെ മിക്സഡ് ഡബിൾസിൽ ഓസ്ട്രേലിയയുടെ വെൻഡി ടേൺബുള്ളിനൊപ്പം കിരിടം നേടിയ ജോൺ ലോയ്ഡായിരുന്നു സാലിസ്ബറിക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ബ്രിട്ടീഷ് താരം. ഡബിൾസ് പോരാട്ടങ്ങളിൽ സാലിസ്ബറിയും ക്രോസിക്കും നേരത്തെ പുറത്തായിരുന്നു.

ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാ​ഗം സിം​ഗിൾസ് സെമിയിൽ നോവൊക് ജോക്കോവിച്ചും റാഫേൽ നദാലും ഏറ്റുമുട്ടുമ്പോൾ രണ്ടാം സെമിയിൽ സ്റ്റെഫാനോ സിറ്റിസിപാസും അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും.ഇന്ന് നടക്കുന്ന വനിതാ വിഭാ​ഗം സിം​ഗിൾസ് സെമിയിൽ പവ്ലുചുങ്കോയും സിദാൻസെക്കും ഏറ്റുമുട്ടുമ്പോൾ രണ്ടാം സെമിയിൽ ക്രെജിക്കോവയും സക്കാരിയും ഏറ്റുമുട്ടും.

Latest Videos
Follow Us:
Download App:
  • android
  • ios