ഫ്രഞ്ച് ഓപ്പണ്‍: വനിതാ വിഭാഗം നിലവിലെ ചാംപ്യന്‍ സ്വിയറ്റക് പുറത്ത്, സെമി ഫൈനല്‍ ലൈനപ്പായി
ആദ്യ സെമിയില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവ സ്ലോവേനിയയുടെ തമറ സിഡന്‍സക്കിനെ നേരിടും. മറ്റൊരു സെമിയില്‍ ഗ്രീസിന്റെ മരിയ സക്കറി ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയെ നേരിടും.
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ റഷ്യന്‍ താരം അനസ്താസിയ പവ്‌ല്യുചെങ്കോവ സ്ലോവേനിയയുടെ തമറ സിഡന്‍സക്കിനെ നേരിടും. മറ്റൊരു സെമിയില്‍ ഗ്രീസിന്റെ മരിയ സക്കറി ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയെ നേരിടും.
നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഇഗ സ്വിയറ്റക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സക്കറി തോല്‍പ്പിച്ചത്. 6-4, 6-4 എന്ന സ്‌കോറിനായിരുന്നു സക്കറിയുടെ ജയം. ആദ്യമായിട്ടാണ് സക്കറി ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
അമേരിക്കയുടെ കൗമാരതാരം കൊകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രസിക്കോവ സെമിയില്‍ കടന്നത്. സ്‌കോര്‍ 6-7, 3-6. ക്രസിക്കോവയുടെയും ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലാണിത്.
പുരുഷ വിഭാഗം ആദ്യ സെമിയില്‍ ഗ്രീക്ക് താരം സ്റ്റാഫാനോസ് സിറ്റ്‌സിപാസ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റ്്‌സിപാസ് സെമിയില്‍ കടന്നത്. സ്‌കോര്‍ 6-3, 7-6, 7-5.
സ്വെരേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയ്‌നിന്റെ ഡേവിഡോവിച്ച് ഫോകിനയെ തോല്‍പ്പിച്ചിരുന്നു.