യുഎസ് ഓപ്പണ്‍: ഫെഡറര്‍ക്ക് പിന്നാലെ നിലവിലെ ചാമ്പ്യന്‍ തീമും പിന്‍മാറി
ന്യൂയോര്‍ക്കില്‍ കിരീടം നിലനിര്‍ത്താനായി മത്സരിക്കാന്‍ കഴിയാത്തതില്‍ കനത്ത നിരാശയുണ്ടെന്ന് ഡൊമിനിക് തീം
ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്‍ ഡൊമിനിക് തീം യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി. കൈക്ക് ഏറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റം. തീരുമാനത്തിൽ നിരാശയുണ്ടെന്നും ദീര്‍ഘമായ കരിയര്‍ മുന്നിലുണ്ട് എന്നത് കണക്കിലെടുത്താണ് പിന്മാറ്റമെന്നും ഇരുപത്തിയേഴുകാരനായ തീം വ്യക്തമാക്കി. നേരത്തെ വിംബിള്‍ഡണിലും ഒളിംപിക്‌സിലും നിന്ന് താരം പിന്മാറിയിരുന്നു.
ന്യൂയോര്‍ക്കില്‍ കിരീടം നിലനിര്‍ത്താനായി മത്സരിക്കാന്‍ കഴിയാത്തതില്‍ കനത്ത നിരാശയുണ്ട്. ജൂണില്‍ മയോര്‍ക്ക ഓപ്പണിനിടെ ഏറ്റ പരിക്കില്‍ നിന്ന് മുക്തനായിട്ടില്ല. യുഎസ് ഓപ്പണ്‍ നഷ്‌ടമാകും എന്നും തീം പറഞ്ഞു.
ജൂണിൽ മയോര്‍ക്ക ഓപ്പണിൽ മത്സരിക്കുന്നതിനിടെയാണ് തീമിന് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ അലക്സാണ്ടര്‍ സ്വെരേവിനെ തോൽപ്പിച്ച് തീം കിരീടം നേടുകയായിരുന്നു. എന്നാൽ പിന്നീട് പരിക്കും മോശം ഫോമും കാരണം വലഞ്ഞ തീം ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യറൗണ്ടിൽ പുറത്തായിരുന്നു. ലോക റാങ്കിംഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് തീം.
യുഎസ് ഓപ്പണില്‍ നിന്ന് മറ്റൊരു മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും പിന്‍മാറിയിട്ടുണ്ട്. കാല്‍മുട്ടിന് വീണ്ടും ശസ്‌ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്. അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണിനും 40-കാരന്റെ കാര്യം ഉറപ്പില്ല. ഇതിനിടെ നടക്കുന്ന ടൂര്‍ണമെന്റുകളിലൊന്നും കളിക്കാനാവില്ലെന്ന് ഫെഡറര്‍ വ്യക്തമാക്കി.
വീണ്ടും ശസ്‌ത്രക്രിയ; റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിനില്ല
മാഞ്ചസ്റ്റര്‍ സിറ്റി പിന്നോട്ടില്ല; ഹാരി കെയ്‌നെ റാഞ്ചാന്‍ തീവ്രശ്രമം
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ടീമിനെ അഴിച്ചുപണിത് ഇംഗ്ലണ്ട്, ഡേവിഡ് മലനെ തിരിച്ചുവിളിച്ചു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona