അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷയായി ദീപിക കുമാരി ക്വാര്‍ട്ടറില്‍; മറികടക്കേണ്ടത് കൊറിയന്‍ വെല്ലുവിളി
മറ്റൊരു ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇന്തോനേഷ്യ താരത്തോട് ഷൂട്ട് ഓഫില്‍ തോറ്റാണ് കൗര്‍ മടങ്ങുന്നത്.
പാരീസ്: വനിത അമ്പെയ്ത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം ദീപിക കുമാരി ദക്ഷിണ കൊറിയയുടെ സുഹ്യോന്‍ നാമിനെ നേരിടും. ജര്‍മനിയുടെ മിഖേലെ ക്രൂപ്പനെ 6-4ന് തോല്‍പ്പിച്ചാണ് ദീപി ക്വാര്‍ട്ടറില്‍ കടക്കുന്നത്. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇന്തോനേഷ്യ താരത്തോട് ഷൂട്ട് ഓഫില്‍ തോറ്റാണ് കൗര്‍ മടങ്ങുന്നത്. സ്കോര്‍ 5-5 ആയപ്പോഴാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ഇന്ത്യന്‍ താരത്തിന്റെ സ്കോര്‍ 8 ആയിരുന്നു. ഇന്തോനേഷ്യന്‍ താരം 9 പോയിന്റ് നേടി.
നേരത്തെ, ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് 25 മീറ്റര്‍ പിസ്റ്റളില്‍ നിരാശയായിരുന്നു. ഹാട്രിക്ക് മെഡല്‍ തേടിയിറങ്ങിയ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് മനുവിന് നേടാന്‍ സാധിച്ചത്. 37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. ഫ്രാന്‍സ് വെള്ളിയും ഹങ്കറി വെങ്കലവും നേടി. അവസാന സെറ്റില്‍ അഞ്ചില്‍ മൂന്ന് ഷൂട്ടിലും ഇന്ത്യന്‍ താരത്തിന് പിഴച്ചു. ഇതോടെയാണ് ഹംങ്കറി വെങ്കലം ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിന്നു മനു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ താഴേക്ക് വീണു.
ആദ്യ സെറ്റില്‍ രണ്ട് തവണ മാത്രമാണ് ഭാകറിന് ലക്ഷ്യം കാണാനായത്. രണ്ടാം സെറ്റില്‍ നാല് തവണ ലക്ഷ്യത്തിലെത്തിച്ച താരം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അടുത്ത സെറ്റോടെ രണ്ടാം സ്ഥാനത്തെത്താനും ഭാകറിനായി. പിന്നീട് നാല് എലിമിനേഷനുകള്‍ പിന്നിട്ടപ്പോള്‍ വെങ്കല മെഡലിനുള്ള മത്സരം കളിക്കേണ്ടി വരികയായിരുന്നു. സെറ്റില്‍ രണ്ട് ഷോട്ട് മാത്രമാണ് താരത്തിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്.
അതേസമയം, ഒളിംപിക്സ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ നാളെയിറങ്ങും. സെമി ഫൈനലില്‍ വിക്റ്റര്‍ എക്സല്സെനെയാണ് താരം നേരിടുക. നാളെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12 മണിക്കാണ് മത്സരം. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനാണ് ഡെന്മാര്ക്ക് താരമായ വിക്റ്റര്‍.