ഡോമിനിക് തീമിന് അടിതെറ്റി; എടിപി ഫൈനല്‍സിന് ഡാനില്‍ മെദ്‌വദേവിന് കിരീടം

താരത്തിന്റെ ആദ്യ കിരീമാണിത്. തീം തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് തോല്‍വി അറിയുന്നത്. കഴിഞ്ഞ തവണ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനോട് തോറ്റത്.

 

Daniil Medvedev won over Dominic Thiem in ATP Final tittle

ലണ്ടന്‍: എടിപി ഫൈനല്‍സ് കിരീടം റഷ്യയുടെ ഡാനില്‍ മെദ്‌വദേവിന്. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വദേവ് കിരീടം നേടിയത്. സ്‌കോര്‍ 4-6, 7-6, 6-4. താരത്തിന്റെ ആദ്യ കിരീമാണിത്. തീം തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് തോല്‍വി അറിയുന്നത്. കഴിഞ്ഞ തവണ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനോട് തോറ്റത്.

ആദ്യ സെറ്റ് തീം ആധികാരികമായിതന്നെ നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ മെദ്‌വദേവ് കടുത്ത പോരാട്ടം തന്നെ നടത്തി. ഇരുവരും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടു. 7-2ന് ടൈബ്രേക്ക് പിടിച്ച മെദ്‌വദേവ് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ മെദ്‌വദേവ് തീമിനെ നിലത്ത്‌നിര്‍ത്തിയില്ല. 6-4ന് സെറ്റും മത്സരവും സ്വന്തമാക്കി.

ഒരു മത്സരവും തോല്‍ക്കാതെയാണ് മെദ്‌വദേവ് കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ നോവാക് ജോക്കോവിച്ച്, അലക്‌സാണ്ടര്‍ സ്വരേവ്, ഡിയേഗോ ഷ്വാര്‍ട്‌സ്്മാന്‍ എന്നിവരെ തോല്‍പ്പിച്ച മെദ്‌വേദവ് സെമിയില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലിനെയും തോല്‍പ്പിച്ചു. തീം ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് നിലവിലെ യുഎസ് ഓപ്പണ്‍ ചാംപ്യനായ ഡൊമിനിക് തീം ഫൈനലില്‍ കടന്നിരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios