യുഎസ് ഓപ്പണ്‍: ക്രസിക്കോവ പുറത്ത്, പുരുഷ വിഭാഗത്തില്‍ മെദ്‌വദേവ് സെമിയില്‍
പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വേദവ്, കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയാസിമെ എന്നിവരും സെമിയില്‍ കടന്നു.
ന്യൂയോര്‍ക്ക്: നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ ചാംപ്യന്‍ ബാര്‍ബോറ ക്രസിക്കോവ യുഎസ് ഓപ്പണിന്റെ സെമി കാണാതെ പുറത്ത്. ബലാറസിന്റെ അര്യാന സബലെങ്കയാണ് ക്രസിക്കോവയെ തോല്‍പ്പിച്ചത്. കാനഡയുടെ ലൈല ഫെര്‍ണാണ്ടസും സെമിയില്‍ കടന്നിരുന്നു. പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വേദവ്, കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അലിയാസിമെ എന്നിവരും സെമിയില്‍ കടന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്രസിക്കോവയുടെ പരാജയം. 6-1 6-4 എന്ന സ്‌കോറിനായിരുന്നു സബലങ്കയുടെ ജയം. ആദ്യമായിട്ടാണ് സബലങ്ക യുഎസ് ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്. അഞ്ചാം സീഡ് ഉക്രെയ്‌നിന്റെ എലേന് സ്വിറ്റോളിനയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലൈല തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6 6-3 6-7.
പുരുഷ വിഭാഗത്തില്‍ ഡച്ച് താരം വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനെയാണ് മെദ്‌വദേവ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 3-6 0-6 6-4 5-7. സ്പാനിഷ് കൗമാരതാരം അല്‍കറാസ് ഗാര്‍ഫിയ പരിക്കിനെ തുടര്‍ന്ന് പിന്മാറായപ്പോഴാണ് അലിയാസിമെ സെമിയില്‍ കടന്നത്. കനേഡിയന്‍ താരം 6-3 3-1 എന്ന സ്‌കോറിന് മുന്നിലായിരുന്നു.