നദാലും ജോക്കോയും പുറത്ത്; എടിപി ഫൈനല്‍സില്‍ മെദ്‌വദേവ്- തീം കിരീടപ്പോര്

 ജോക്കോവിച്ചിനെ ഡൊമിനിക് തീം മറികടന്നപ്പോള്‍ നദാലിന് റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിന് മുന്നില്‍ അടിപതറി. എടിപി റാങ്കിങ്ങില്‍ നദാലിന് പിന്നില്‍ മൂന്നാമതാണ് തീം.

Daniil Medvedev face Dominic Thiem in ATP Final

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലും എടിപി ഫൈനല്‍സിന്റെ ഫൈനനല്‍ കാണാതാതെ പുറത്ത്. ജോക്കോവിച്ചിനെ ഡൊമിനിക് തീം മറികടന്നപ്പോള്‍ നദാലിന് റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിന് മുന്നില്‍ അടിപതറി. എടിപി റാങ്കിങ്ങില്‍ നദാലിന് പിന്നില്‍ മൂന്നാമതാണ് തീം. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത് മെദ്‌വദേവുണ്ട്. ഇരുവരും ഇതുവരെ എടിപി ഫൈനല്‍സ് നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പാണ് തീം.  

ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തീം തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5 6-7, 7-6. ആദ്യ രണ്ട് സെറ്റുകളും ഇരുവരും പിന്നിട്ട്. നിര്‍ണായക മൂന്നാം സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടു. ടൈബ്രേക്കില്‍ ഒരു ഘട്ടത്തില്‍ ജോക്കോവിച്ച് 4-0ത്തിന് മുന്നിലെത്തിയിരുന്നു. സെര്‍ബിയക്കാരന്‍ ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെ തീം തിരിച്ചടിച്ചു. തുടര്‍ച്ചയായി പോയിന്റുകള്‍ നേടിയ തീം 7-5ന് ടൈബ്രേക്ക് സ്വന്തമാക്കി. കൂടെ ഫൈനലില്‍ ഒരിടവും.

മൂന്ന് സെറ്റ് നീണ്ട പോരിലാണ് മെദ്‌വദേവും ജയിച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കില്‍ തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ സ്വന്തമാക്കി മെദ്‌വദേവ് ഫൈനലിന് യോഗ്യത നേടി. സ്‌കോര്‍ 3-6, 7-6, 6-3. ഇതുവരെ എടിപി ഫൈനല്‍സിന് കിരീടം നേടാത്ത താരമാണ് നദാല്‍. ഒരു തോല്‍വി പോലും അറിയാതെയാണ് മെദ്‌വദേവ് ഫൈനലിന് യോഗ്യത നേടിയത്. തീം ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ദ്രേ റുബ്‌ലേവിനോട്  പരാജയപ്പെട്ടിരുന്നു. ഇന്ന് രാത്രി 11.30നാണ് ഫൈനല്‍.

Latest Videos
Follow Us:
Download App:
  • android
  • ios