ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റുബ്‌ലേവിനെ തകര്‍ത്ത് മെദ്‌വദേവ് സെമിയില്‍, സിറ്റ്‌സിപാസിനെതിരെ നദാല്‍ മുന്നില്‍

സഹതാരവും ഉറ്റ സുഹൃത്തുമായി റുബ്‌ലേവിനെ ഒരവസരവും നല്‍കാതെയാണ് മെദ്‌വദേവ് മത്സരം സ്വന്തമാക്കിയത്. 7-5, 6-3, 6-3 എന്ന സ്‌കോറിന് മൂന്ന് സെറ്റും ആധികാരകമായിട്ടാണ് മെദ്‌വദേവ് നേടിയത്.

Daniil Medvdev into the semis of Australian Open by beating Rublev

മെല്‍ബണ്‍: റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍. റഷ്യയുടെ തന്നെ ആന്ദ്രേ റുബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയില്‍ കടന്നത്. നേരത്തെ ലോക ഒന്നാംനമ്പര്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നിരുന്നു. റഷ്യയുടെ അസ്ലാന്‍ കരറ്റ്‌സേവാണ് ജോക്കോവിച്ചിന്റെ എതിരാളി. 

സഹതാരവും ഉറ്റ സുഹൃത്തുമായി റുബ്‌ലേവിനെ ഒരവസരവും നല്‍കാതെയാണ് മെദ്‌വദേവ് മത്സരം സ്വന്തമാക്കിയത്. 7-5, 6-3, 6-3 എന്ന സ്‌കോറിന് മൂന്ന് സെറ്റും ആധികാരകമായിട്ടാണ് മെദ്‌വദേവ് നേടിയത്. റാഫേല്‍ നദാല്‍- സ്റ്റെഫാനോസ് സിറ്റ്‌സിപാസ് മത്സരത്തിലെ വിജയിയെയാണ് മെദ്‌വദേവ് സെമിയില്‍ നേരിടുക. മത്സരത്തിന്റെ ആദ്യ സെറ്റ് നദാല്‍ 3-6ന് സ്വ്ന്തമാക്കിയിരുന്നു.

നേരത്തെ, വനിതാ വിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ ആഷ്‌ലി ബാര്‍ട്ടി സെമി കാണാതെ പുറത്തായിരുന്നു. ചെക്ക് താരം കരോളിന മുച്ചോവയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റാണ് ബാര്‍ട്ടി പുറത്തായത്. ആദ്യ സെറ്റില്‍ മുച്ചോവ നിരുപാധികം അടിയറവ് പറഞ്ഞു. എന്നാല്‍ അടുത്ത രണ്ട് സെറ്റിലും തിരിച്ചടിച്ച മുച്ചോവ മത്സരം സ്വന്തമാക്കി. സ്‌കോര്‍ 1-6, 3-6, 2-6. 

ആദ്യമായിട്ടാണ് മുച്ചോവ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്. ബാര്‍ട്ടിയാവട്ടെ 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ശേഷം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അമേരിക്കന്‍ താരങ്ങള്‍ മാറ്റുരച്ച മറ്റൊരു ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ജെന്നിഫര്‍ ബ്രാഡി ജയിച്ചു. 

ജെസിക്ക പെഗുലയെ 4-6, 6-2, 6-1 എന്ന സ്‌കോറിനാണ് ബ്രാഡി തോല്‍പ്പിച്ചത്. ബ്രാഡിയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലാണിത്. കഴിഞ്ഞ തവണ യുഎസ് ഓപ്പണ്‍ സെമിയിലും ബ്രോഡിയുണ്ടായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios