CWG 2022 : ഓസീസിനെതിരെ അട്ടിമറി ആവര്‍ത്തിക്കാന്‍ പെണ്‍പട; വനിതാ ഹോക്കി സെമി ഇന്ന്

അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയിൽസിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം

CWG 2022 Womens Hockey India vs Australia Semifinal date timing and squads

ബര്‍മിംഗ്‌ഹാം: കോമണ്‍വെൽത്ത് ഗെയിംസ്(Commonwealth Games 2022) വനിതാ ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ(Indian Women's Hockey Team) ഇന്നിറങ്ങും. സെമിയില്‍ ഓസ്ട്രേലിയയാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാം. ടോക്കിയോ ഒളിംപിക്‌സില്‍ ഓസീസ് വനിതകളെ 1-0ന് പരാജയപ്പെടുത്തിയ ചരിത്രം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് സവിതാ പൂനിയയും സംഘവും. 

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ മൂന്ന് കളികളും തോറ്റ് തുടങ്ങിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം പിന്നീട് അയര്‍ലന്‍ഡിനെയും ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയയെ ഒരു ഗോളിന് അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് സെമിയിലെത്തി ചരിത്രം കുറിച്ചു. സെമിയില്‍ അര്‍ജന്‍റീനയോടും വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോടും കൈയ്യകലെ പൊരുതി കീഴടങ്ങിയെങ്കിലും പെണ്‍പട ഇന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്നിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ വിസ്‌മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു.

പുരുഷന്‍മാരും സെമിയില്‍  

പുരുഷ ഹോക്കിയിലും ഇന്ത്യ സെമിയിൽ എത്തിയിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയിൽസിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ഹാട്രിക് നേടിയ ഹര്‍മൻപ്രീത് സിംഗാണ് കളിയിലെ താരം. ഒരു ഗോൾ ഗുര്‍ജന്ത് സിംഗും അടിച്ചു. ശനിയാഴ്ചയാണ് പുരുഷന്‍മാരുടെ സെമി പോരാട്ടം.

സ്ക്വാഷ് ഡബിൾസിൽ മലയാളി താരം ദീപിക പള്ളിക്കൽ, ജോഷ്‌ന ചിന്നപ്പ സഖ്യത്തിന് ഇന്ന് ക്വാർട്ടർ പോരാട്ടമുണ്ട്. മലേഷ്യൻ താരങ്ങളെയാണ് ഇന്ത്യൻ സഖ്യം നേരിടുക. ബാർബ‍ഡോസ് താരങ്ങളെ 2-0ന് തോൽപ്പിച്ചാണ് ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ സഖ്യം ക്വാർട്ടറിലെത്തിയത്. അതേസമയം അനാഹത് സിംഗ്-സുനൈന സഖ്യം ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി.

മധുരപ്രതികാരം! സ്വര്‍ണപ്പകിട്ടുള്ള വെള്ളിയുമായി വിമര്‍ശനങ്ങളെ ചാടി തോല്‍പിച്ച് എം ശ്രീശങ്കർ

Latest Videos
Follow Us:
Download App:
  • android
  • ios