കണ്ടില്ലെന്ന് നടിക്കരുത്, ദില്ലിക്ക് വേണ്ടി 17 മെഡലുകള്‍ നേടി! ആം ആദ്മി എംഎല്‍എയ്ക്ക് ദിവ്യ കക്രാന്റെ മറുപടി

മെഡല്‍ നേട്ടത്തിന് പിന്നലെ ദിവ്യയെ അഭിനന്ദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിവ്യ പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്.

CWG 2022 Indian Wrestler Divya Kakran Busts AAP MLA Proclamation

ദില്ലി: അടുത്തിടെ അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരമാണ് ദിവ്യ കക്രാന്‍. വനിതകളുടെ 68 കിലോഗ്രാം ഗുസ്തിയിലാല്‍ താരം വെങ്കലം നേടിയിരുന്നു. മെഡല്‍ നേട്ടത്തിനപ്പുറം അവര്‍ വാര്‍ത്തയില്‍ നിറഞ്ഞത് മറ്റൊരു കാര്യത്തിലൂടെയായിരുന്നു. മെഡല്‍ നേടിയിട്ടും ദില്ലി സര്‍ക്കാരില്‍ നിന്ന് സഹായവും പിന്തുണയുമൊന്നും ലഭിച്ചില്ലെന്ന് ദിവ്യ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ദിവ്യ ഇക്കാര്യം പുറത്തുവിട്ടത്. 

മെഡല്‍ നേട്ടത്തിന് പിന്നലെ ദിവ്യയെ അഭിനന്ദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിവ്യ പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്. അവരുടൈ വാക്കുകള്‍... ''ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി ദില്ലിയിലാണ് ജീവിക്കുന്നത്. ഇവിടെയാണ് പരിശീലനവും മറ്റും. എന്നാല്‍ ഒരിക്കല്‍ പോലും സാമ്പത്തിക സഹായവും മറ്റും ലഭിച്ചിട്ടില്ല.'' ദിവ്യ വ്യക്തമാക്കി.

ദിവ്യയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജിന്റെ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അദ്ദേഹം ദിവ്യക്ക് നല്‍കിയ മറുപടിയിങ്ങനെ... ''നിങ്ങളുടെ നേട്ടത്തില്‍ രാജ്യം ഒന്നാകെ അഭിമാനം കൊള്ളുന്നു. എന്നാല്‍ ഒരിക്കല്‍ പോലും നിങ്ങള്‍ ദില്ലിക്കായി മത്സരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ എപ്പോഴും ഉത്തര്‍ പ്രദേശിന് വേണ്ടിയാണ് മത്സരിച്ചിട്ടുള്ളത്. എന്നാല്‍ യോഗി ആദിത്യനാഥില്‍ നിന്നില്‍ നല്ലവാക്കുകള്‍ പ്രതീക്ഷിക്കേണ്ട. എന്നാല്‍ കേജ്രിവാള്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാവും.'' അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഭരദ്വാജിന്റെ പ്രസ്താവനയോട് രൂക്ഷമായ രീതിയിലാണ് ദിവ്യ പ്രതികരിച്ചത്. ദില്ലിക്ക് വേണ്ടി മത്സരിച്ചതിന്റെ സാക്ഷ്യപത്രവും ദിവ്യ കാണിക്കുന്നുണ്ട്. 2011 മുതല്‍ 2017 വരെ ദില്ലിക്ക് വേണ്ടി മത്സരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് ദിവ്യ കാണിച്ചത്. ഇത് പോരെങ്കില്‍ മറ്റ് തെൡവുകള്‍ നിരത്താമെന്നും ദിവ്യ പറയുന്നു. ദില്ലിക്ക് വേണ്ടി 17 മെഡലുള്‍ നേടിയിട്ടുണ്ടെന്നും ദിവ്യ കൂട്ടിചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios