കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ലക്ഷ്യം ഫൈനല്‍; ഇടിക്കൂട്ടില്‍ മെഡല്‍ പ്രതീക്ഷ

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആറ് താരങ്ങള്‍ ഇന്ന് ഇടിക്കൂട്ടിലെത്തും. വനിതകളുടെ 45 കിലോ വിഭാഗത്തില്‍ നീതു ഗംഗാസ് വൈകിട്ട് മൂന്നിന് കാനഡയുടെ പ്രിയങ്ക ധില്ലനെ നേരിടും.

CWG 2022 India vs South Africa mens hockey Semi Final Preview

ബെര്‍മിംഗ്ഹാം: വനിതകളുടെ ഹാമര്‍ ത്രോയില്‍ മഞ്ജു ബാല ഇന്ന് ഫൈനലിന് ഇറങ്ങും. രാത്രി പതിനൊന്നരയ്ക്കാണ് ഹാമര്‍ ത്രോ ഫൈനല്‍ തുടങ്ങുക. അവിനാശ് സാബ്ലേയ്ക്ക് രണ്ട് ഫൈനലുണ്ട്. വൈകിട്ട് 4.20ന് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസും രാത്രി 12.40ന് 5000 മീറ്റര്‍ ഫൈനലും.വൈകിട്ട് 4.45ന് ഹിമ ദാസ്, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, മലയാളിതാരം എന്‍ എസ് സിമി എന്നിവരടങ്ങിയ 4ഃ 100 മീറ്റര്‍ റിലേ ടീമിന്റെ ആദ്യ ഹീറ്റ്‌സും നടക്കും.

പുരുഷ ഹോക്കിയില്‍ ലക്ഷ്യം ഫൈനല്‍
 
പുരുഷ ഹോക്കിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രാത്രി പത്തരയ്ക്ക് തുടങ്ങുന്ന സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ഇന്ത്യ നാല് കളിയില്‍ നേടിയത് 27 ഗോളാണ്. വഴങ്ങിയത് അഞ്ച് ഗോളും. മലയാളിതാരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍കീപ്പര്‍. ഘാനയെ എതിരില്ലാത്ത 11 ഗോളിനും കാനഡയെ എതിരില്ലാത്ത എട്ട് ഗോളിനും തോല്‍പിച്ച ഇന്ത്യ വെയ്ല്‍സിനെ ഒന്നിനെതിരെ നാല് ഗോളിനും തോല്‍പിച്ചു. ഇംഗ്ലണ്ടിനെതിരെ നാല് ഗോള്‍ വീതം നേടി സമനില പാലിക്കുകയും ചെയ്തു.

സഞ്ജു സാംസണ്‍ തിരിച്ചെത്തും, ശ്രേയസ് പുറത്തിരിക്കും; ഇന്ത്യ- വിന്‍ഡീസ് നാലാം ടി20 ഇന്ന്- സാധ്യതാ ഇലവന്‍

വനിതാ ഹോക്കിയില്‍ സെമി കടക്കാനായില്ല

വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ഓസ്‌ട്രേലിയ ഷൂട്ടൗട്ടില്‍ ഇന്ത്യയെ തോല്‍പിച്ചു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ മൂന്ന് അവസരവും ഗോളാക്കിയപ്പോള്‍ ഇന്ത്യക്ക് ഒറ്റ പെനാല്‍റ്റിയും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. ഓസ്‌ട്രേലിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 

ഇടിക്കൂട്ടില്‍ മെഡല്‍ പ്രതീക്ഷ

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആറ് താരങ്ങള്‍ ഇന്ന് ഇടിക്കൂട്ടിലെത്തും. വനിതകളുടെ 45 കിലോ വിഭാഗത്തില്‍ നീതു ഗംഗാസ് വൈകിട്ട് മൂന്നിന് കാനഡയുടെ പ്രിയങ്ക ധില്ലനെ നേരിടും. പുരുഷന്‍മാരുടെ 48 കിലോ വിഭാഗത്തില്‍ അമിത് പാംഗലിന്റെ എതിരാളി സാംബിയന്‍ താരം. മൂന്നരയ്ക്കാണ് മത്സരം. വൈകിട്ട് ഏഴേ മുക്കാലിന് വനിതകളുടെ 48 കിലോ വിഭാഗത്തില്‍ നിഖാത് സരീന്‍ ഇംഗ്ലണ്ടിന്റെ സാവന്ന ആല്‍ഫിയയുമായി ഏറ്റുമുട്ടും. ജെയ്‌സമെയ്ന്‍ രാത്രി എട്ടിന് ഇംഗ്ലണ്ടിന്റെ ജെമ്മ റിച്ചാര്‍ഡ്‌സണെയും രാത്രി പന്ത്രണ്ടേമുക്കാലിന് രോഹിത് സാംബിയയുടെ സ്റ്റീഫന്‍ സിംബയെയും പുലര്‍ച്ചെ ഒന്നരയ്ക്ക് സാഗര്‍ അഹ്‌ലാവത്ത് നൈജീരിയന്‍ താരത്തേയും നേരിടും.

ലിയോണല്‍ മെസിയും സംഘവും ഇന്നിറങ്ങും, എംബാപ്പെ കളിക്കില്ല; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ജയത്തോടെ തുടങ്ങി
 

Latest Videos
Follow Us:
Download App:
  • android
  • ios