കോമണ്‍വെല്‍ത്ത് ഗെയിംസ്: റേസ് വാക്കിംഗില്‍ ചരിത്രനേട്ടവുമായി പ്രിയങ്ക ഗോസ്വാമി, അഭിനന്ദനവുമായി രാഷ്ട്രപതി
റേസ് വാക്കിംഗില്‍ പ്രിയങ്കക്കൊപ്പം മത്സരിക്കാനുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ഭാവ്ന ജാട്ട് 47:14.13 ഫിനിഷ് ചെയ്ത് എട്ടാമതായി. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗം 20 കിലോ മീറ്റര്‍ റേസ് വാക്കിംഗില്‍ വെങ്കലം നേടിയ ഹര്‍മീന്ദര്‍ സിംഗാണ് ഈ ഇനത്തില്‍ മെഡല്‍ നേടിയ ആദ്യ പുരുഷ താരം.
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ റേസ് വാക്കിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടി ചരിത്രം കുറിച്ച് പ്രിയങ്ക ഗോസ്വാമി. 10000 മീറ്റര്‍ മത്സരത്തില്‍ വെള്ളി നേടിയാണ് പ്രിയങ്ക ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതായയത്.
തന്റെ ഏറ്റവും മികച്ച സമയം കുറിച്ച പ്രിയങ്ക 43:38.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളിത്തിളക്കത്തില്‍ എത്തിയത്. ഓസ്ട്രേലിയയുടെ ജെമീമ മോണ്ടാഗിനാണ്(42:34.30) ഈ ഇനത്തില്‍ സ്വര്‍ണം. കെനിയയുടെ എമിലി വാമുസി ജില്(43:50.86) വെങ്കലം നേടി. റേസ് വാക്കിംഗില്‍ പ്രിയങ്കക്കൊപ്പം മത്സരിക്കാനുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരമായ ഭാവ്ന ജാട്ട് 47:14.13 ഫിനിഷ് ചെയ്ത് എട്ടാമതായി. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗം 20 കിലോ മീറ്റര്‍ റേസ് വാക്കിംഗില്‍ വെങ്കലം നേടിയ ഹര്‍മീന്ദര്‍ സിംഗാണ് ഈ ഇനത്തില്‍ മെഡല്‍ നേടിയ ആദ്യ പുരുഷ താരം.
കോമണ്‍വെല്‍ത്ത് ഗെയിംസ്: സ്റ്റീപ്പിള്‍ ചേസില്‍ ചരിത്രനേട്ടം, വെള്ളിത്തിളക്കത്തില്‍ അവിനാശ് സാബ്ലെ
വനിതകളുടെ റേസ് വാക്കിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടിയ പ്രിയങ്കയെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. ഈ വിഭാഗത്തില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടിയതിലൂടെ പുതിയൊരു അധ്യായത്തിനാണ് പ്രിയങ്ക തുടക്കമിട്ടിരിക്കുന്നതെന്ന് രാഷ്ട്രപതി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
#CommonwealthGames ൽ
— PIB in KERALA (@PIBTvpm) August 6, 2022
ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടിയതിന് അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു pic.twitter.com/3bLHQ5avE1
സുവര്‍ണ പ്രതീക്ഷയായി അമിത് പംഗല്‍
പുരുഷ വിഭാഗം 51 കിലോ ഗ്രാം വിഭാഗം ബോക്സിംഗില്‍ സുവര്‍ണ പ്രതീക്ഷയുമായി ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലിലെത്തിയിട്ടുണ്ട്. വനിതകളുടെ 48 കിലോ ഗ്രാം വിഭാത്തില്‍ നിതു ഗംഗാസും ഫൈനലിലെത്തി മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിട്ടുണ്ട്.
ഗുസ്തിയില്‍ 74 കിലോ വിഭാഗത്തില്‍ ഫൈനലിലെത്തി ഇന്ത്യയുടെ നവീന്‍ വെള്ളി മെഡല്‍ ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ ചാര്‍ളി ബൗളിംഗിനെയാണ് നവീന്‍ മലര്‍ത്തി അടിച്ചത്. സ്കോര്‍ 12-1. വനിതകളുടെ 4 ഗുണം 400 മീറ്റര്‍ ഫൈനലില്‍ ഹിമ ദാസും ദ്യുതി ചന്ദും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ഫൈനലിലെത്തി.
നേരത്തെ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളി നേടി അവിനാശ് സാബ്ലെ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റീപ്പിള്‍ ചേസില്‍ രാജ്യം നേടുന്ന ആദ്യ മെഡലാണിത്.