കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണം, ഭാരദ്വേഹനത്തില്‍ വെള്ളി
കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണവും നാലാം മെഡലുമാണിത്. 2006ലെ മെല്‍ബണ്‍ ഗെയിംസില്‍ ശരത് കമാലിന്‍റെ നേതൃത്വത്തിലറങ്ങിയ ടീം സ്വര്‍മം നേടിയപ്പോള്‍ 2010ലെ ദില്ലി ഗെയിംസില്‍ ഇതേ ടീം വെങ്കലം നേടിയിരുന്നു.
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെിയിംസ് പുരുഷ ടേബിള്‍ ടെന്നീസില്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ സിംഗപ്പൂരിനെ 3-1ന് തോല്‍പ്പിച്ചാണ് അചന്തര ശരത് കമാല്‍ നയിക്കുന്ന ഇന്ത്യ കഴിഞ്ഞ ഗെയിംസില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തിയത്. ഇന്ത്യക്കായി സിഗിള്‍സിലും ഡബിള്‍സിലും വിജയം നേടിയ ജി സത്യനും ഹര്‍മീത് ദേശായിയുമാണ് ഫൈനലില്‍ സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്കായിരുന്നു പുരുഷ ടീം ഇനത്തില്‍ സ്വര്‍ണം.
കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണവും നാലാം മെഡലുമാണിത്. 2006ലെ മെല്‍ബണ്‍ ഗെയിംസില്‍ ശരത് കമാലിന്‍റെ നേതൃത്വത്തിലറങ്ങിയ ടീം സ്വര്‍മം നേടിയപ്പോള്‍ 2010ലെ ദില്ലി ഗെയിംസില്‍ ഇതേ ടീം വെങ്കലം നേടിയിരുന്നു. 2-1ല്‍ ലീഡില്‍ നില്‍ക്കെ നിര്‍ണായക നാലാം മത്സരത്തില്‍ ഇന്ത്യക്കായി ഇറങ്ങിയ ഹര്‍മീത് ദേശായി സിംഗപ്പൂരിന്‍റെ ച്യൂവിനെ നേരിട്ടുള്ള ഗെയിമുകളില്‍ഡ മറികടന്നാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. സ്കോര്‍ (3-0 - 11-8, 11-5, 11-6.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം
ആദ്യ സിംഗിള്‍സില്‍ ച്യൂ ശരത് കമാലിനെ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടിയാമ് ഹര്‍മീത് ഇന്ത്യക്ക് വിജയവും സ്വര്‍ണവും സമ്മാനിച്ചത്. തിങ്കളാഴ്ച നടന്ന സെമിയില്‍ നൈജീരിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഭാരദ്വേഹതനത്തില്‍ വീണ്ടും വെള്ളി തിളക്കം, ഹോക്കിയില്‍ വിനതകള്‍ക്ക് തോല്‍വി
ഭാരദ്വേഹനത്തില്‍ 96 കിലോ വിഭാഗത്തില്‍ വികാസ് താക്കൂര്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 191 കിലോ ഉയര്‍ത്തി വെള്ളി നേടി.അതേസമയം വനിതാ ഹോക്കിയില്‍ പൂള്‍ എ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനോട് തോറ്റു. അത്‌ലറ്റിക്സില്‍ ദ്യുതി ചന്ദ് 100 മീറ്റര്‍ സെമിയിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. ആകെ 44 പേര്‍ മത്സരിച്ച ഹീറ്റ്സില്‍ 24-ാമതാണ് ദ്യുതി.