കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരദ്വേഹനത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍

2018ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ സമ്മാനിച്ചത് ഗുരുരാജ് പൂജാരിയായിരുന്നു. ആദ്യ ശ്രമത്തില്‍ 115 കിലോ ഗ്രാം ഉയര്‍ത്തി എതിരാളികളായ കാനഡയുടെ യൂറി സിമാര്‍ഡിനെയും പാപ്പുവ ന്യൂഗിനിയയുടെ മൊറേയ ബാറുവിനെയും പിന്നിലാക്കിയ ഗുരുരാജ് പൂജാരി രണ്ടാം ശ്രമത്തില്‍ മൂന്ന് കിലോ ഗ്രാം കൂടി ഉയര്‍ത്തി 118 ആക്കി. എന്നാല്‍ രണ്ട് കിലോ കൂട്ടി 120 കിലോ ആക്കിയുള്ള ശ്രമത്തില്‍ പൂജാരിക്ക് വിജയിക്കാനായില്ല.

Commonwealth Games 2022: Weightlifter Gururaja wins bags bronze in mens  61kg category

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഭാരദ്വേഹനത്തില്‍ ഗുരുരാജ പൂജാരിയാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. പുരുഷന്‍മാരുടെ 61 കിലോ ഗ്രാം വിഭാഗത്തിലാണ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആകെ 269 കിലോ ഗ്രാം ഉയര്‍ത്തി ഗുരുരാജ പൂജാരി ഇന്ത്യ രണ്ടാം ദിനം രണ്ടാമത്തെ മെഡല്‍ സമ്മാനിച്ചത്. തന്‍റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്താണ് ഗുരുരാജ പൂജാരി വെങ്കലത്തിളക്കം സനമ്മാനിച്ചത്.

2018ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ സമ്മാനിച്ചത് ഗുരുരാജ പൂജാരിയായിരുന്നു. ആദ്യ ശ്രമത്തില്‍ 115 കിലോ ഗ്രാം ഉയര്‍ത്തി എതിരാളികളായ കാനഡയുടെ യൂറി സിമാര്‍ഡിനെയും പാപ്പുവ ന്യൂഗിനിയയുടെ മൊറേയ ബാറുവിനെയും പിന്നിലാക്കിയ ഗുരുരാജ പൂജാരി രണ്ടാം ശ്രമത്തില്‍ മൂന്ന് കിലോ ഗ്രാം കൂടി ഉയര്‍ത്തി 118 ആക്കി. എന്നാല്‍ രണ്ട് കിലോ കൂട്ടി 120 കിലോ ആക്കിയുള്ള ശ്രമത്തില്‍ ഗുരുരാജ പൂജാരിക്ക് വിജയിക്കാനായില്ല.

നേരത്തെ പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത് സാര്‍ഗർ(Sanket Mahadev Sargar) ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു. ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുപടെ ആദ്യ മെഡലായിരുന്നു ഇത്.  രണ്ടാം ദിനമായ ഇന്ന് സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു.

ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ ഒമ്പത് മെഡലുകളാണ് ഭാരദ്വേഹകര്‍ ഇന്ത്യക്ക് സമ്മാനിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios