കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിന് പകരം പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും

രണ്ടു തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയിട്ടുള്ള പി വി സിന്ധുവിനെ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ പതാക വഹിക്കാന്‍ തെരഞ്ഞെടുത്തകാര്യം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. സിന്ധുവിന് പുറമെ മറ്റ് രണ്ട് താരങ്ങളെകൂടി നീരജിന്‍റെ പകരക്കാരായി ഒളിംപിക് അസോസിയേഷന്‍ പരിഗണിച്ചിരുന്നു.

 

Commonwealth Games 2022: PV Sindhu to bear indian flag in the Opening Ceremony

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പരിക്കേറ്റ് പിന്‍മാറിയ നീരജ് ചോപ്രക്ക് പകരം ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ദേശീപതാകയേന്തി സിന്ധുവായിരുന്നു ഇന്ത്യയെ നയിച്ചത്. ഗോള്‍ഡ് കോസ്റ്റില്‍ വനിതാ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധു ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ബര്‍മിങ്ഹാമില്‍ ഇറങ്ങുന്നത്.

രണ്ടു തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയിട്ടുള്ള പി വി സിന്ധുവിനെ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ പതാക വഹിക്കാന്‍ തെരഞ്ഞെടുത്തകാര്യം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. സിന്ധുവിന് പുറമെ മറ്റ് രണ്ട് താരങ്ങളെകൂടി നീരജിന്‍റെ പകരക്കാരായി ഒളിംപിക് അസോസിയേഷന്‍ പരിഗണിച്ചിരുന്നു.

ഭാരദ്വേഹക മിരഭായ് ചാനു, വനിതാ ബോക്സിംഗ് താരം ലോവ്‌ലിന ബോഗോഹെയ്ന്‍ എന്നിവരെയാണ് സിന്ധുവിനൊപ്പം പരിഗണിച്ചത്. എന്നാല്‍ ഒടുവില്‍ സിന്ധുവിനെ തന്നെ പതാകയേന്താന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഇന്ത്യക്ക് കനത്ത തിരിച്ചടി, നീരജ് ചോപ്ര മത്സരിക്കില്ല

കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായ നീരജ് ചോപ്ര ലോക അത്‌ലറ്റിക്സ് മീറ്റില്‍ വെള്ളി നേടിയിരുന്നു. ലോക അത്‌ലറ്റിക്സ് മീറ്റിലെ മത്സരത്തിനിടെയാണ് നീരജിന് നാഭിയില്‍ നേരിയ പരിക്കേറ്റത്. തുടര്‍ന്ന് സ്കാനിംഗിന് വിധേയനായ നീരജിന് ഡോക്ടര്‍മാര്‍ ഒരുമാസത്തെ വിശ്രമം നിര്‍ദേസിച്ചതോടെയാണ് താരം അവസാന നിമിഷം ഗെയിംസില്‍ നിന്ന് പിന്‍മാറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനുമായിരുന്നു നീരജ്.

കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തിരിതെളിയും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അറിയാം

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 215 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഇതാദ്യമായി ഉള്‍പ്പെടുത്തി വനിതാ ക്രിക്കറ്റിലും ഇന്ത്യ മത്സരിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios