കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം

ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്.

Commonwealth Games 2022: India win historic gold in Women's Lawn Bowls

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ്  മെഡലുറപ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ഫോറില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെമിയിൽ ഫിജിയെ കീഴടക്കിയാണ് ദ ക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിന്നെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്കോറില്‍ തോറ്റ് പുറത്തായിരുന്നു.

ലോണ്‍ ബൗള്‍സ് എങ്ങനെ

നാല് പേരടങ്ങിയതാണ് ലോൺ ബൗൾസ് ടീമിനത്തിലെ മത്സരം. ജാക്ക് അല്ലെങ്കില്‍ കിറ്റി എന്ന് വിളിക്കുന്ന ചെറിയ പന്തുകള്‍ ഉപയോഗിച്ചാണ് ത്രോ ചെയ്യേണ്ടത്. ഒന്നര കിലോയാണ് ഓരോ പന്തിന്‍റെ ഭാരം. ഒരു ഭാഗത്ത് ഭാരം കൂടുതലായതിനാല്‍ പന്തിന് വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാനാവുമെന്നതിനാല്‍ ബയസ് ബോള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.

ഓരോ എൻഡിൽ നിന്ന് ലക്ഷ്യത്തിലേക്ക് ഓരോ ടീമിനും എട്ട് ത്രോ വീതമാകും ഉണ്ടാകുക. ലക്ഷ്യത്തിനോട് ഏറ്റവും അടുത്ത് പന്തെത്തിക്കുന്നവർക്ക് കൂടുതൽ പോയിന്‍റ് കിട്ടും. പതിനെട്ട് എൻഡിൽ നിന്നാണ് ത്രോകൾ ഉണ്ടാവുക. ഔട്ട് ഡോര്‍ മത്സരമായ ലോണ്‍ ബൗള്‍സ് പ്രകൃതിദത്ത പുല്‍ത്തകിടിയിലോ കൃത്രിമ ടര്‍ഫിലോ നടത്താറുണ്ട്.

ഹർജീന്ദർ കൗറിന് വെങ്കലം; മെഡല്‍നേട്ടം ഒന്‍പതിലെത്തിച്ച് ഇന്ത്യ

1930ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഈ മത്സരം ഗെയിംസിന്‍റെ ഭാഗമാണ്. ലക്ഷ്യം നിര്‍ണയിക്കാനും അവിടേക്ക് പന്ത് എത്തിക്കാനുമുള്ള കളിക്കാരുടെ കഴിവാണ് പ്രധാനം. ഇംഗ്ലണ്ടിന് ഈ ഇനത്തില്‍ 51 മെഡലുകളുണ്ട്. ഓസ്ട്രേലിയക്ക് 50 മെഡലുകളും ദക്ഷിണാഫ്രിക്കക്ക് 44 മെഡലുകളുമുണ്ട്. ഈ മൂന്ന് രാജ്യങ്ങള്‍ തന്നെ ഈ മത്സര ഇനത്തില്‍ കാലങ്ങളായി ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ബര്‍മിംഗ്ഹാമിലെ ഇസ്വര്‍ണ നേട്ടത്തോടെ ഇന്ത്യയും ലോണ്‍ ബൗള്‍സില്‍ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios