CWG 2022 : ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് നീതു ഗംഗാസ് സെമിയില്‍

ബോക്‌സിംഗില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിനുണ്ട്. 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി. 

Commonwealth Games 2022 Boxer Nitu Ganghas enters semifinals and assures medal for India

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) വനിതകളുടെ 48 കിലോ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് നീതു ഗംഗാസ്(Nitu Ganghas) സെമിയില്‍(Nitu Ganghas beat Nicole Clyde). ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡ് താരം നിക്കോൾ ക്ലൈഡിനെയാണ് നീതു തോല്‍പിച്ചത്. രണ്ട് തവണ യൂത്ത് ഗോള്‍ഡ് മെഡലിസ്റ്റാണ് 21കാരിയായ നീതു. 

ബോക്‌സിംഗില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിനുണ്ട്. 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി. രാത്രി 11.15ന് 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത് സരീൻ വെയ്ൽസ് താരം ഹെലെൻ ജോൺസുമായി ഏറ്റുമുട്ടും. രാത്രി 12.45ന് 64 കിലോ വിഭാഗത്തിൽ ഒളിംപിക് മെഡലിസ്റ്റ് ലോവ്‍ലിന ബോർഗോഹെയ്ൻ വെയ്ൽസിന്‍റെ റോസീ എക്സെൽസിനെയും പുലർച്ചെ രണ്ടിന് 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാർ ഇംഗ്ലണ്ടിന്‍റെ ആരോൺ ബോവനെയും നേരിടും.

ഇന്ത്യക്ക് ശുഭദിനം

വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമിഫൈനലിലെത്തിയതും ഇന്ന് ശുഭ വാര്‍ത്തയാണ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്‌ത്തിയത്. സെമിയില്‍ എത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനും ഇന്ന് മത്സരമുണ്ട്. കാനഡ തന്നെയാണ് എതിരാളികള്‍. 

ഗെയിംസിന്‍റെ ആറാം ദിനമായ ഇന്ന് ഭാരോദ്വഹനത്തില്‍ ലൗവ്പ്രീത് സിംഗിലൂടെ ഇന്ത്യ മെഡല്‍ നേട്ടം തുടര്‍ന്നു. പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ആകെ 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡോടെ ലൗവ്പ്രീത് സിംഗ് വെങ്കലം നേടി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും സ്‌നാച്ചില്‍ 163 കിലോയും ലൗവ്പ്രീത് ഉയര്‍ത്തി. ഇത് രണ്ടും ദേശീയ റെക്കോര്‍ഡാണ്. 

ഭാരോദ്വഹനത്തില്‍ മറ്റൊരു മെഡല്‍; ദേശീയ റെക്കോര്‍ഡോടെ വെങ്കലമുയര്‍ത്തി ലൗവ്പ്രീത് സിംഗ്
 


 

Latest Videos
Follow Us:
Download App:
  • android
  • ios