മണിപ്പൂരി കായികതാരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
മണിപൂരി താരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും, അവരുടെ പരിശീലനം മുടങ്ങരുതെന്നും സ്റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ബോക്സിംഗ് ഇതിഹാസം മേരി കോം, ഭാരദ്വേഹക മിരാഭായ് ചാനു എന്നിവരെപ്പോലെ രാജ്യത്തിന്‍റെ അഭിമാന താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂര്‍ എന്നു പറഞ്ഞാണ് സ്റ്റാലിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ചെന്നൈ: മണിപ്പൂരി കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്നാണ് വാഗ്ദാനം. ഏഷ്യൻ ഗെയിംസിന് അടക്കം പരിശീലന സൗകര്യം നൽകുമെന്നും, തുടർനടപടികൾക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ പറഞ്ഞു.
മണിപൂരി താരങ്ങൾ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചവരാണെന്നും, അവരുടെ പരിശീലനം മുടങ്ങരുതെന്നും സ്റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ബോക്സിംഗ് ഇതിഹാസം മേരി കോം, ഭാരദ്വേഹക മിരാഭായ് ചാനു എന്നിവരെപ്പോലെ രാജ്യത്തിന്‍റെ അഭിമാന താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് മണിപ്പൂര്‍ എന്നു പറഞ്ഞാണ് സ്റ്റാലിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
എല്ലാ ഊരും എങ്ക ഊര്, എല്ലാ മക്കളും നമ്മ മക്കള്‍ എന്ന തമിഴ് കവിതയിലെ പ്രശസ്തമായ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എം കെ സ്റ്റാലിന്‍ മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചത്. മണിപ്പൂരിലെ കലാപ അന്തരീക്ഷം കാരണം കായിക താരങ്ങള്‍ക്ക് വേണ്ടരീതിരിയില്‍ പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്നും ഏഷ്യന്‍ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് അടക്കമുള്ള നിരവധി സുപ്രധാന മത്സരങ്ങള്‍ വരും മാസങ്ങളില്‍ നടക്കാനിരിക്കെ മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനമാകണമെന്നും പ്രത്യേകിച്ച് വനിതാ താരങ്ങളെനന്നും അവരുടെ പരിശീലനം ഒരുതരത്തിലും മുടങ്ങരുതെന്നും തമിഴ്നാട്ടിലെ എല്ലാ കായിക പരിശീലന സൗകര്യങ്ങളും മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. അടുത്ത വര്‍ഷം തമിഴ്നാട്ടിലാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്.
സാഫ് കപ്പ് കിരീടം നേടിയശേഷം മെയ്തി പതാകയണിഞ്ഞ് വിജയാഘോഷം, വിശദീകരണവുമായി ജീക്സണ്‍ സിംഗ്
മണിപ്പൂരി താരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നിനുള്ള ക്രമീകരണങ്ങള്‍ക്കായി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയെന്നും തമിഴ്നാട്ടില്‍ പരിശീലനം തുടരാന്‍ ആഗ്രഹിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ അവരുടെ വിവരങ്ങള്‍ sportstn2023@gmail.com എന്ന ജി മെയില്‍ ഐഡിയിലേക്കോ 91-8925903047 എന്ന ഫോണ്‍ നമ്പറിലേക്കോ അയക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള എല്ലാ സൗകര്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.