'ചരിത്രപരം, അഭിമാന നിമിഷം'; തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി
വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തിയാണ് ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്‌മിന്‍റൺ (Thomas Cup 2022) കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ (CM Pinarayi) അഭിനന്ദനം. തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നാണ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ ബാഡ്മിന്റണിന് ചരിത്രപരവും അഭിമാനവുമായ നിമിഷങ്ങളാണെന്നും പിണറായി കുറിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരെല്ലാം ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. 'ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ഈ വിജയം പ്രചോദനമാകും' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
തോമസ് കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ; മലയാളിക്കരുത്തില്‍ കന്നിക്കിരീടം
വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തിയാണ് ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച് എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി എന്നത് മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്നതാണ്.
ആവേശം, പ്രചോദനം; തോമസ് കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി