സിന്ധുവിന് ദയനീയ പരാജയം; സ്വിസ് ഓപ്പണ്‍ കിരീടം കരോളിന മാരിന്

ആദ്യ ഗെയ്മിന്റെ തുടക്കത്തില്‍ 4-6ന് മുന്നിലെത്തിയതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും മാരിന്‍ പിന്നില്‍ പോയിട്ടില്ല.

Carolin Marin beat PV Sindhu in Swiss Open Final

ബേസല്‍: സ്വിസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ദയനീയ തോല്‍വി. സ്പാനിഷ് കരോളിന മാരിനോട് എതിരില്ലാത്ത രണ്ട് ഗെയിമിനാണ് സിന്ധു പരാജയപ്പെട്ടത്. 21-12, 21-5 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മാരിനെ പ്രതിരോധത്തിലാക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. 

ആദ്യ ഗെയ്മിന്റെ തുടക്കത്തില്‍ 4-6ന് മുന്നിലെത്തിയതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും മാരിന്‍ പിന്നില്‍ പോയിട്ടില്ല. 13-8ന് മുന്നിലെത്തിയ മാരിന്‍ അധികം വൈകാതെ ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഒന്ന് പൊരുതാന്‍ പോലും മാരിന്‍ സമ്മതിച്ചില്ല. നിരന്തരം പിഴവ് വരുത്തിയ ഇന്ത്യന്‍ താരം 3-14ന് പിന്നില്‍ പോയി. പിന്നാലെ

തീര്‍ത്തും ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സിന്ധുവിന്റേത്. വെറും 35 മിനിറ്റുള്ളില്‍ മത്സരം പൂര്‍ത്തിയായി. സിന്ധുവും മാരിനും മുമ്പ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എട്ടു തവണയും മാരിന്‍ ജയിച്ചുക്കയറി. 2016ലെ റിയോ ഒളിംപിക്‌സ് ഫൈനലിലും മാരിന് മുന്നില്‍ മുമ്പില്‍ സിന്ധു പരാജയപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios