ഒളിംപിക്സ് 200 മീറ്ററില്‍ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം
19.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിയും 19.74 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ തന്നെ നോഹ ലൈലെസ് വെങ്കലവും നേടി.
ടോക്യോ: പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനലില്‍ കനേഡിയന്‍ താരം ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗ്രാസ് സ്വര്‍ണനേട്ടത്തിലേക്ക് ഓടിക്കയറിയത്.നേരത്തെ 100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസിന്‍റെ ശക്തമായ തിരിച്ചുവരവുകൂടിയായി 200 മീറ്ററിലെ സ്വര്‍ണനേട്ടം.
19.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിയും 19.74 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ തന്നെ നോഹ ലൈലെസ് വെങ്കലവും നേടി.
2016ലെ റിയോ ഒളിംപിക്സില്‍ 100 മീറ്ററില്‍ വെങ്കലം നേടിയ ഗ്രാസിന് ടോക്യോയില്‍ ഒടുവില്‍ 200 മീറ്ററില്‍ സ്വര്‍ണത്തിലെത്താനായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona