ലോക ബാഡ്മിന്റൺ ടൂർ ഫൈനല്‍സ്; സിന്ധുവിനും ശ്രീകാന്തിനും തോല്‍വി
ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ കെ ശ്രീകാന്തും രണ്ടാം മത്സരത്തില്‍ തോൽവി നേരിട്ടു. തായ്‌വാൻ താരം വാംഗ് സു വീയാണ് ശ്രീകാന്തിനെ തോൽപിച്ചത്.
ഓക്‌ലന്‍ഡ്: ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തുടർച്ചയായ രണ്ടാംതോൽവി. ററ്റ്ചാനക് ഇന്‍റാനോൺ നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധുവിനെ തോൽപിച്ചു. സ്കോർ 21-18, 21-13. ഇതോടെ സിന്ധുവിന്‍റെ സെമി ഫൈനൽ സാധ്യതകൾക്ക് മങ്ങലേറ്റു. സിന്ധു ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനോടാണ് തോറ്റിരുന്നു.
ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ കെ ശ്രീകാന്തും രണ്ടാം മത്സരത്തില്‍ തോൽവി നേരിട്ടു. തായ്‌വാൻ താരം വാംഗ് സു വീയാണ് ശ്രീകാന്തിനെ തോൽപിച്ചത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ശ്രീകാന്തിന്‍റെ തോൽവി.
78 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 21-9, 21-19 എന്ന സ്കോറിനായിരുന്നു തായ്‌ലൻഡ് താരത്തിന്‍റെ ജയം.സീസണിലെ 8 മികച്ച താരങ്ങള്‍ മാത്രമാണ് ലോക ടൂര്‍ ഫൈനല്‍സില്‍ മത്സരിക്കുന്നത്.