ലോക ബാഡ്മിന്‍റൺ ടൂര്‍ ഫൈനല്‍സ്; സിന്ധുവിനും ശ്രീകാന്തിനും തോല്‍വി

തായി സുവിനെതിരെ 18 മത്സരങ്ങളില്‍ സിന്ധുവിന്‍റെ 13ആം തോൽവിയാണിത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിൽ നടക്കുന്ന ടൂര്‍ണമെന്‍റില്‍ നാളെ സിന്ധു, റച്ചാനോക് ഇന്‍റാനോണിനെ നേരിടും. പോൺപാവീ ചോചുവോങിനെതിരായ മത്സരവും ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധുവിന് ബാക്കിയുണ്ട്.

BWF World Tour Finals: PV Sindhu and Kidambi Srikanth loses opening game

ഓക്‌ലന്‍ഡ്: ലോക ബാഡ്മിന്‍റൺ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ സിന്ധു, ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെതിരെ പരാജയപ്പെട്ടു. വാശിയേറിയ മത്സരത്തിൽ ആദ്യ ഗെയിം 21-19ന് നേടിയശേഷമാണ് സിന്ധുവിന് അടിതെറ്റിയത്.സ്കോര്‍: 21-19, 12-21, 17-21.

തായി സുവിനെതിരെ 18 മത്സരങ്ങളില്‍ സിന്ധുവിന്‍റെ 13ആം തോൽവിയാണിത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിൽ നടക്കുന്ന ടൂര്‍ണമെന്‍റില്‍ നാളെ സിന്ധു, റച്ചാനോക് ഇന്‍റാനോണിനെ നേരിടും. പോൺപാവീ ചോചുവോങിനെതിരായ മത്സരവും ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധുവിന് ബാക്കിയുണ്ട്.

ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ കെ.ശ്രീകാന്തിനും ആദ്യ മത്സരത്തില്‍ അടിതെറ്റി.ഡെൻമാർക്ക് താരം ആൻഡേഴ്സ് ആന്‍റൺസണോടാണ് ശ്രീകാന്ത് ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗെയ്മുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്കോർ 21-15, 16-21, 18-21. സീസണിലെ 8 മികച്ച താരങ്ങള്‍ മാത്രമാണ് ലോക ടൂര്‍ ഫൈനല്‍സില്‍ മത്സരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios