ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രണോയിക്കും ലക്ഷ്യക്കും ശ്രീകാന്തിനും വിജയത്തുടക്കം
ആദ്യ റൗണ്ടിലെ മറ്റൊരു പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിസലെ നിലവിലെ റണ്ണറപ്പായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് അയര്‍ലന്‍ഡിന്‍റെ നാട്ട് ഗ്യുയനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചു.
ടോക്കിയോ: ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മലയാളിതാരം എച്ച് എസ് പ്രണോയിക്ക് വിജയത്തുടക്കം. പ്രണോയ് ആദ്യറൗണ്ടിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ഓസ്ട്രിയൻ താരം ലൂക വ്രാബറിനെ തോൽപിച്ചു. സ്കോർ 21-12, 21-11. അതേസമയം രണ്ടാം റൗണ്ടില്‍ പ്രണോയിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. രണ്ടാം സീഡ് കെന്‍റ മോമോട്ട ആണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.
യുവതാരം ലക്ഷ്യ സെന്നും ജയത്തോട രണ്ടാം റൗണ്ടിലെത്തി. ഒന്നാം റൗണ്ടിൽ ഡാനിഷ് താരം ഹൻസ് ക്രിസ്റ്റ്യനെ രണ്ട് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഒൻപതാം സീഡായ ലക്ഷ്യ സെൻ ജയിച്ചത്. സ്കോർ 21-12, 21-11. അണ്‍സീഡഡ് താരം ലൂയിസ് എന്‍റിക്വ പെനാല്‍വര്‍ ആണ് ശ്രീകാന്തിന്‍റെ രണ്ടാം റൗണ്ടിലെ എതിരാളി.
പരിക്ക്; പി വി സിന്ധു ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി
ആദ്യ റൗണ്ടിലെ മറ്റൊരു പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിസലെ നിലവിലെ റണ്ണറപ്പായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് അയര്‍ലന്‍ഡിന്‍റെ നാട്ട് ഗ്യുയനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചു. സ്കോര്‍ 22-20, 21-19. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ഗ്യുയന്‍, ശ്രീകാന്തിനെ മൂന്ന് ഗെയിമുകളില്‍ വീഴ്ത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ ശ്രീകാന്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് ആദ്യ റൗണ്ടിലെ വിജയം. രണ്ടാം റൗണ്ടില്‍ പന്ത്രണ്ടാം സീഡ് ചൈനീസ് താരം സാവോ ജുങ് പെങ് ആണ് ശ്രീകാന്തിന്‍റെ എതിരാളി.
അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സായ്പ്രണീത് തായ്‌വാൻ താരം ചൗ ടീൻ ചെന്നിനോട് തോറ്റ് ആദ്യറൗണ്ടിൽ പുറത്തായി.പുരുഷ ഡബിൾസിൽ മലയാളി താരം എം. ആർ.അർജുൻ -ധ്രുവ് കപില സഖ്യം രണ്ടാം റൗണ്ടിൽകടന്നു.
തായ്ൻഡ് സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. സ്കോർ 21-17, 17-21,22-20.
വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി സായ് റെഡ്ഡിയും രണ്ടാം റൗണ്ടിലെത്തി. മാലദ്വീപിന്‍റെ അമിനാഥ് നബീന അബ്ദുള്‍ റസാഖ്-ഫാത്തിമ നാബാ അബ്ദുള്‍ റസാഖ് സഖ്യത്തെയാണ് അശ്വിനി-സിക്കി സഖ്യം നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21-7 21-9. മിക്സഡ് ഡബിള്‍സില്‍ ടാനിഷ ക്രാസ്റ്റോ-ഇ,ാന്‍ ഭട്നാഗര്‍ സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.