മൊമോട്ടയെ അട്ടിമറിച്ചു, ഇനി ലക്ഷ്യം ലക്ഷ്യ സെന്‍; എച്ച് എസ് പ്രണോയിക്ക് ഇന്ന് സൂപ്പര്‍ പോരാട്ടം

കരിയറില്‍ ആദ്യമായാണ് മൊമോട്ടയെ പ്രണോയ് വീഴ്‌ത്തുന്നത്. ഇരുവരും തമ്മിലുള്ള എട്ടാം പോരാട്ടമായിരുന്നു ഇത്.

BWF World Championships 2022 Indian big battle day HS Prannoy ready to face Lakshya Sen In Round of 16

ടോക്കിയോ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് പ്രീക്വാർട്ടറിൽ ഇന്ന് ഇന്ത്യന്‍ സൂപ്പർപോരാട്ടം. മലയാളി താരം എച്ച് എസ് പ്രണോയ്, ലക്ഷ്യ സെന്നിനെ നേരിടും. ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം കെന്‍റോ മൊമോട്ടയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് പ്രീക്വാർട്ടറിലെത്തിയത്. 21-17, 21-16 എന്ന സ്കോറിനായിരുന്നു ജയം. അതേസമയം ലക്ഷ്യ സെൻ സ്പാനിഷ് താരത്തെ തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്.

കരിയറില്‍ ആദ്യമായാണ് മൊമോട്ടയെ പ്രണോയ് വീഴ്‌ത്തുന്നത്. ഇരുവരും തമ്മിലുള്ള എട്ടാം പോരാട്ടമായിരുന്നു ഇത്. വനിതാ സിംഗിൾസിൽ സൈന നേവാൾ പ്രീക്വാർട്ടറിൽ തായ്‍ലൻഡ് താരം ബുസാനനെ നേരിടും. 

പ്രണോയിക്ക് പ്രതീക്ഷയുടെ 2022

മലയാളി താരം എച്ച് എസ് പ്രണോയിക്ക് മോശമല്ലാത്ത വര്‍ഷമാണ് 2022. മാര്‍ച്ചില്‍ സ്വിസ് ഓപ്പണര്‍ സൂപ്പര്‍ 300 ഫൈനലിലെത്തിയ പ്രണോയി തോമസ് കപ്പില്‍ ആദ്യമായി ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ നിര്‍ണായകമായി. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000ലും സ്വപ്‌ന കുതിപ്പ് തുടര്‍ന്ന താരം സെമിയിലെത്തിയിരുന്നു. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ എച്ച് എസ് പ്രണോയിക്ക് പുറമെ മലയാളിയായി എം ആര്‍ അര്‍ജുനും ഉണ്ടായിരുന്നു. 

വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച് എസ് പ്രണോയി ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 

ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ചു! മലയാളി താരം പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍

Latest Videos
Follow Us:
Download App:
  • android
  • ios