പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്‍റെ മുഖത്തടിച്ച് ബ്രിജ് ഭൂഷൺ സിംഗ്; വീഡിയോ

പ്രായപരിധി കടന്നതിന്‍റെ പേരില്‍ കായികതാരത്തെ ആദ്യം അയോഗ്യനാക്കിയിരുന്നു.എന്നാല്‍ താരം അപ്പീല്‍ നല്‍കി. ഇതും തള്ളിയതോടെയാണ് വേദിയിലിരുന്ന ബ്രിജ് ഭൂഷണ് അടുത്തെത്തി താരം പരാതി പറഞ്ഞതും തര്‍ക്കിച്ചതും. ഇതിനൊടുവിലായിരുന്നു മര്‍ദ്ദനം.

Brijbhushan Sharan Singh slaps wrestler in public-Watch

ദില്ലി: ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ  ബ്രിജ് ഭൂഷൺ സിങ് ഗുസ്തി താരത്തെ പൊതുവേദിയില്‍ വെച്ച് മുഖത്തടിക്കുന്ന ദൃശ്യങ്ങൾ വൈറലാവുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ റാഞ്ചിയില്‍ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രായപരിധി കഴിഞ്ഞുവെന്ന് പറഞ്ഞ് ഉത്തർപ്രദേശിൽ നിന്നുള്ള ഗുസ്തി താരത്തെ മത്സരിക്കാൻ അനുവദിച്ചിരുന്നില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ബ്രിജ് ഭൂഷൺ സിങ് പൊതുവേദിയില്‍ വെച്ച് താരത്തെ പരസ്യമായി മുഖത്തടിക്കുകയായിരുന്നു. സംഭവത്തില്‍ ബ്രിജ് ഭൂഷണ്‍ മാപ്പ് പറയണമെന്ന് ഗുസ്തി താരങ്ങള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

പ്രായപരിധി കടന്നതിന്‍റെ പേരില്‍ കായികതാരത്തെ ആദ്യം അയോഗ്യനാക്കിയിരുന്നു.എന്നാല്‍ താരം അപ്പീല്‍ നല്‍കി. ഇതും തള്ളിയതോടെയാണ് വേദിയിലിരുന്ന ബ്രിജ് ഭൂഷണ് അടുത്തെത്തി താരം പരാതി പറഞ്ഞതും തര്‍ക്കിച്ചതും. ഇതിനൊടുവിലായിരുന്നു മര്‍ദ്ദനം.

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്രം: കായികമന്ത്രിയുമായി ചര്‍ച്ച നടത്തുന്നു

അതേസമയം, ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്. അതിനിടെ ഇന്ന് 12മണിക്ക് ബ്രജ് ഭൂ,ണ്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.  പ്രതിഷേധിക്കുന്ന താരങ്ങളുമായി കായിക മന്ത്രാലയം ഇന്നലെയും ഇന്നും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്രജ് ഭൂ,ന്‍റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന നിലപാടില്‍ താരങ്ങള്‍ ഉറച്ചു നിന്നു. അതിനിടെ ബ്രിജ് ഭൂശണെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും എത്തി. വിജേന്ദര്‍ ഇന്ന് ജന്തര്‍ മന്ദിറിലെത്തി പ്രതിഷേധിക്കുന്ന താരങ്ങളെ കണ്ട് പിന്തുണ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios