കർഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഖേൽരത്ന തിരിച്ച് നൽകും: വിജേന്ദർ സിംഗ്
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ തീര്‍ത്തും കരിനിയമങ്ങളാണ് അവ പിന്വലിക്കുന്നല്ലെങ്കില് തനിക്ക് ലഭിച്ച രാജീവ് ഗാന്ധി ഖേല്‍ രത്ന തിരിച്ചുനല്‍കും
ദില്ലി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബോക്സിംഗ് താരം വിജേന്ദർ സിംഗ്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത പുരസ്കാരം ഖേൽരത്ന തിരിച്ചു നൽകുമെന്ന് വിജേന്ദർ പറഞ്ഞു. ഞായറാഴ്ച സിങ്കു അതിര്‍ത്തിയില്‍ നേരിട്ട് എത്തി വിജേന്ദർ സിംഗ് കർഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ തീര്‍ത്തും കരിനിയമങ്ങളാണ് അവ പിന്വലിക്കുന്നല്ലെങ്കില് തനിക്ക് ലഭിച്ച രാജീവ് ഗാന്ധി ഖേല്‍ രത്ന തിരിച്ചുനല്‍കും എന്നും പ്രഫഷണല്‍ ബോക്സിംഗ് താരവും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ പ്രതികരിച്ചതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചയാളാണ് വിജേന്ദര്‍ സിംഗ്. നേരത്തെയും വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഈ കായികതാരം രംഗത്ത് എത്തിയിരുന്നു. നേരത്തേ, കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.