വിരമിക്കല്‍ പ്രഖ്യാപിച്ച് ബിരേന്ദ്ര ലക്രയും രുപീന്ദര്‍ പാല്‍ സിംഗും
ടോക്കിയോ ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യന്‍ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. ഒളിംപിക്സില്‍ വൈസ് ക്യാപ്റ്റനായിരുന്ന ലക്ര , ലോകത്തെ മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യക്കായി 201 മത്സരങ്ങളില്‍ കളിച്ച ലക്ര, ഒഡീഷ സ്വദേശിയാണ്.
ദില്ലി: ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി(Indian Hokcey Team) ടീമിന്‍റെ നെടുന്തൂണായിരുന്ന രണ്ട് പ്രമുഖ താരങ്ങള്‍ ഒരുമിച്ച് വിരമിച്ചു. പ്രതിരോധ നിരയിലെ വിശ്വസ്തരായിരുന്ന ബിരേന്ദ്ര ലക്രയും(Birendra Lakra) രുപീന്ദര്‍ പാല്‍ സിംഗും(Rupinder Pal Singh) ആണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങൽ പ്രഖ്യാപിച്ചത്.
ടോക്കിയോ ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യന്‍ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. ഒളിംപിക്സില്‍ വൈസ് ക്യാപ്റ്റനായിരുന്ന ലക്ര , ലോകത്തെ മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യക്കായി 201 മത്സരങ്ങളില്‍ കളിച്ച ലക്ര , ഒഡീഷ സ്വദേശിയാണ്.
223 മത്സരങ്ങളില്‍ 119 ഗോള്‍ നേടിയ രുപീന്ദര്‍ പാല്‍ , എക്കാലത്തെയുംമികച്ച ഡ്രാഗ് ഫ്ലിക്കര്‍മാരില്‍ ഒരാളാണ്.
ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ അടക്കം നാലു ഗോളുകള്‍ നേടിയിരുന്നു. ഇരുവരും 2014ലെ
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളുമായിരുന്നു. ലക്ര 34-ആം വയസ്സിലും രുപീന്ദര്‍ 30-ആം വയസിലുമാണ് പടിയിറങ്ങുന്നത്.
Also Read: ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര