ബാഡ്മിന്‍റണ്‍ ടൂര്‍ റാങ്കിംഗില്‍ ഒന്നാമനായതിന് പിന്നാലെ വിവാഹ വാര്‍ത്ത പങ്കുവെച്ച് പ്രണോയ്

കഴിഞ്ഞ ദിവസമാണ് പ്രണോയ് ബാഡ്മിന്‍റണ്‍ വേള്‍ഡ് ടൂര്‍ റാങ്കിംഗില്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയായിരുന്നു പ്രണോയിയുടെ നേട്ടം. സെപ്റ്റംബര്‍ ആറിന് ബാഡ്മിന്‍റണ്‍ വേള്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ റാങ്കിംഗിലായിരുന്നു പ്രണോയ് ഒന്നാം സ്ഥാനത്തെത്തിയത്.

Badminton star HS Prannoy getting married next week

തിരുവനന്തപുരം: മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ് വിവാഹിതനാവുന്നു. തിരുവല്ല സ്വദേശി ശ്വേതയാണ് വധു.ചൊവ്വാഴ്ചയാണ് വിവാഹം. പ്രതിശ്രുത വധുവിനൊപ്പമുള്ള പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് പ്രണോയ് വിവാഹ വാർത്ത വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് പ്രണോയ് ബാഡ്മിന്‍റണ്‍ വേള്‍ഡ് ടൂര്‍ റാങ്കിംഗില്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയായിരുന്നു പ്രണോയിയുടെ നേട്ടം. സെപ്റ്റംബര്‍ ആറിന് ബാഡ്മിന്‍റണ്‍ വേള്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ റാങ്കിംഗിലായിരുന്നു പ്രണോയ് ഒന്നാം സ്ഥാനത്തെത്തിയത്.

മൊമോട്ടയെ അട്ടിമറിച്ചു, ഇനി ലക്ഷ്യം ലക്ഷ്യ സെന്‍; എച്ച് എസ് പ്രണോയിക്ക് ഇന്ന് സൂപ്പര്‍ പോരാട്ടം

ജനുവരി 11ന് തുടങ്ങുന്ന ബാഡ്മിന്‍റണ്‍ വേള്‍ഡ് ടൂര്‍ ഡിസംബര്‍ 18നാണ് അവസാനിക്കുക. 22 ടൂര്‍ണമെന്‍റുകള്‍ അടങ്ങുന്നതാണ് ബാഡ്മിന്‍റണ്‍ വേള്‍ഡ് ടൂര്‍. ഫൈനല്‍ ഡിസംബറിലായിരിക്കും നടക്കുക. അഞ്ച് തലങ്ങളിലായാണ് 22 ടൂര്‍ണമെന്‍റുകളെ തരം തിരിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ വേള്‍ ഡ് ടൂര്‍ ഫൈനല്‍സും, രണ്ടില്‍ സൂപ്പര്‍ 1000, മൂന്നില്‍ സൂപ്പര്‍ 750, നാലില്‍ സൂപ്പര്‍ 500, അഞ്ചില്‍ സൂപ്പര്‍ 300 ടൂര്‍ണെന്‍റുകളാണുണ്ടാകുക. ഓരോ ടൂര്‍ണമെന്‍റിനും പ്രൈസ് മണിയും റാങ്കിംഗും വ്യത്യസ്തമായിരിക്കും. ഇതിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തീരുമാനിക്കു. ഈ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രണോയ് ഒന്നാം റാങ്കിലെത്തിയത്.

ജനുവരിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തിയ പ്രണോയ്, അതേ മാസം നടന്ന സയ്യിദ് മോദി ഇന്‍റര്‍നാഷണലിലും ക്വാര്‍ട്ടറിലെത്തി. മാര്‍ച്ചിലെ ജര്‍മന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തിയ പ്രണോയ്ക്ക് പക്ഷെ അതേമാസം നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പമില്‍ ആദ്യ റൗണ്ടിനപ്പുറം കടക്കാനായില്ല. എന്നാല്‍ അതേമാസം നടന്ന സ്വിസ് ഓപ്പണില്‍ പ്രണോയ് റണ്ണറപ്പായി. ഏപ്രിലില്‍ കൊറിയ ഓപ്പമിലും തായ്‌ലന്‍ഡ് ഓപ്പണിലും ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും ജൂണിലെ ഇന്തോനേഷ്യ ഓപ്പണില്‍ സെമിയിലെത്തി.

അതേമാസം നടന്ന മലേഷ്യന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തിയ പ്രണോയ് ജൂലൈയില്‍ മലേഷ്യ മാസ്റ്റേഴ്സില്‍ സെമിയിലും സിംഗപ്പൂര്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലുമെത്തി. ഓഗസ്റ്റില്‍ നടന്ന ജപ്പാന്‍ ഓപ്പണിലും പ്രണോയ് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഇന്ത്യയുടെ ആദ്യ തോമസ് കപ്പ് ജയത്തിലും പ്രണോയ് നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios