പാരീസ് ഒളിംപിക്സിലും 'ആന്‍റി സെക്സ് ബെഡോ?; ശക്തി പരീക്ഷിച്ച് ഓസ്ട്രേലിയൻ താരങ്ങള്‍

ഓസ്ട്രേലിയന്‍ ടെന്നീസ് ടീം അംഗങ്ങളായ ഡാരിയ സാവിയ്യെ, എല്ലെന്‍ പെരസ് എന്നിവരാണ് ഒളിംപിക് വില്ലേജിലെ കിടക്കകളിലേക്ക് ചാടിയും മറിഞ്ഞുമെല്ലാം കരുത്ത് പരിശോധിച്ചത്.

Australian tennis stars Test 'Anti-Sex Beds' At Paris Olympics

പാരീസ്: കൊവിഡിന് പിന്നാലെ നടന്ന ടോക്കിയോ ഒളിംപിക്സില്‍ ഒളിംപിക്സ് വില്ലേജില്‍ കായികതാരങ്ങള്‍ അടുത്തിടപഴകുന്നത് തടയാനായി അവതരിപ്പിച്ചതായിരുന്നു ആന്‍റി സെക്സ് ബെഡുകള്‍. ഒരാളുടെ ഭാരം മാത്രം താങ്ങാന്‍ കഴിയുന്നതരത്തില്‍ കാര്‍ഡ്ബോര്‍ഡുകള്‍ കൊണ്ടുണ്ടാക്കിയ ബെഡുകളായിരുന്നു ഇത്. കായിക താരങ്ങള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും പാരീസ് ഒളിംപിക്സിലും കായികതാരങ്ങള്‍ക്കായി ഒളിംപിക്സ് വില്ലേജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ആന്‍റി സെക്സ് ബെഡുകള്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ടോക്കിയോ ഒളിംപിക്സില്‍ നിന്ന് വ്യത്യസ്തമായി ആന്‍റി സെക്സ് കാര്‍ഡ് ബോര്‍ഡ് ബെഡുകളല്ല കൂടുതല്‍ കരുത്തുറ്റ ബെഡുകളാണ് കായികതാരങ്ങള്‍ക്കായി പാരീസിലെ ഒളിംപിക് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോ സഹിതം തെളിയിക്കുകയാണ് ഓസ്ട്രേലിന്‍ ടെന്നീസ് താരങ്ങള്‍. ഒളിംപിക് വില്ലേജിലെ ബെഡുകളുടെ കരുത്ത് പരിശോധിക്കാനായി ഓസ്ട്രേലിയന്‍ ടെന്നീസ് ടീം അംഗങ്ങളായ ഡാരിയ സാവിയ്യെ, എല്ലെന്‍ പെരസ് എന്നിവരാണ് ഒളിംപിക് വില്ലേജിലെ കിടക്കകളിലേക്ക് ചാടിയും തലകുത്തി മറിഞ്ഞുമെല്ലാം കരുത്ത് പരിശോധിച്ചത്.

ശ്രീജേഷിന്‍റെ പുതിയ റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ പരിശീലകന്‍

ബെഡില്‍ വോളി പരിശീലനവും സ്ക്വാട് ജംപും സ്റ്റെപ്പ് അപ്പുമെല്ലാം ഇവര്‍ ചെയ്തിട്ടും കിടക്കകള്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിറില്‍ പറയുന്നു. ഓസീസ് താരങ്ങള്‍ക്ക് പുറമെ ഐറിഷ് ജിംനാസ്റ്റിക് താരമായ റൈസ് മക്‌ലനാഗനും തന്‍റെ കിടക്കയില്‍ ശക്തിപരീക്ഷണം നടത്തിയശേഷം ഇത് ആന്‍റി സെക്സ് ബെഡല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Daria Saville (@daria_sav)

ശക്തിപരീക്ഷണത്തില്‍ വിജയിച്ചെങ്കിലും ഒളിംപിക് വില്ലേജില്‍ ലഭിച്ച കിടക്കകളില്‍ പല കായികതാരങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട്. ജൂലൈ 26നാണ് ഒളിംപിക്സിന് ദീപശിഖ ഉണരുക. 117 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios