ഓസ്ട്രേലിയന്‍ ഓപ്പണ്‍: മാരത്തണ്‍ പോരാട്ടം അതിജീവിച്ച് സിറ്റ്സിപാസ് മൂന്നാം റൗണ്ടില്‍, സോഫിയ കെനിൻ പുറത്ത്
അതേസമയം, വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ സോഫിയ കെനിൻ പുറത്തായി. രണ്ടാം റൗണ്ടിൽ കായ കനേപിയാണ് നിലവിലെ ചാമ്പ്യനെ തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നാലാം സീഡായ സോഫിയയുടെ തോൽവി.
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ സിറ്റ്സിപാസ് തനാസി കോക്കിനാക്കിസിനെ തോൽപിച്ചു. സ്കോർ 6-7 , 6-4, 6-1, 6-7, 6-4. ഏഴാം സീഡ് ആന്ദ്രേ റുബ്ലേവും ഫെലിസിയാനോ ലോപ്പസും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
അതേസമയം, വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ സോഫിയ കെനിൻ പുറത്തായി. രണ്ടാം റൗണ്ടിൽ കായ കനേപിയാണ് നിലവിലെ ചാമ്പ്യനെ തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നാലാം സീഡായ സോഫിയയുടെ തോൽവി.
64 മിനിറ്റ് നീണ്ട പോരാട്ടത്തി. 6-3, 6-2 എന്ന സ്കോറിനായിരുന്നു കനേപിയുടെ ജയം. ഇതേസമയം ഒന്നാം സീഡ് ആഷ്‍ലി ബാർട്ടിയും കരോളിന പ്ലിസ്കോവയും മൂന്നാം റൗണ്ടിൽ കടന്നു. ബാർട്ടി 7-6, 6-1ന് ഡാരിയ ഗാവ്രിലോവയെയും പ്ലിസ്കോവ 7-5, 6-2 എന്ന സ്കോറിന് ഡാനിയേലെ കോളിൻസിനെയും തോൽപിച്ചു.
കൗമാര താരം കൊക്കോ ഗൗഫിനെ വീഴ്ത്തി എലീന സ്വിറ്റോലിനയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഒരു മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 6-3 നായിരുന്നു എലീനയുടെ ജയം.