ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍; വീനസ്, ക്വിറ്റോവ പുറത്ത്

മൂന്നാം സീഡ് ഡൊമിനിക് തീമും മൂന്നാം റൌണ്ടിലെത്തി. തീം നേരിട്ടുള്ള സെറ്റുകൾക്ക് ഡൊമിനിക് കോപ്ഫെരിനെ തോൽപിച്ചു. സ്കോർ 6-4, 6-0, 6-2. അതേസമയം പതിനേഴാം സീഡ് സ്റ്റാൻ വാവ്രിങ്ക രണ്ടാം റൗണ്ടിൽ പുറത്തായി.

Australian Open: Novak Djokovic Reaches Third Round

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച് മൂന്നാം റൌണ്ടിൽ കടന്നു. അമേരിക്കൻ താരം ഫ്രാൻസെസ് തിയാഫോയെ തോൽപിച്ചാണ് ജോകോവിച്ചിന്‍റെ മുന്നേറ്റം. അതിശക്തമായി പൊരുതിയ തിയാഫോയ്ക്കെതിരെ 6-3, 6-7 , 7-6 , 6-3 എന്ന സ്കോറിനായിരുന്നു ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ചിന്‍റെ ജയം.

മൂന്നാം സീഡ് ഡൊമിനിക് തീമും മൂന്നാം റൌണ്ടിലെത്തി. തീം നേരിട്ടുള്ള സെറ്റുകൾക്ക് ഡൊമിനിക് കോപ്ഫെരിനെ തോൽപിച്ചു. സ്കോർ 6-4, 6-0, 6-2. അതേസമയം പതിനേഴാം സീഡ് സ്റ്റാൻ വാവ്രിങ്ക രണ്ടാം റൗണ്ടിൽ പുറത്തായി. ഹങ്കേറിയൻ താരം മാർട്ടൻ ഫുക്സോവിക്സാണ് വാവ്രിങ്കയെ തോൽപിച്ചത്. സ്കോർ 7-5, 6-1, 4-6, 2-6, 7-6.

വനിതകളിൽ ഒൻപതാം സീഡ് പെട്ര ക്വിറ്റോവ രണ്ടാം റൌണ്ടിൽ പുറത്തായി. രണ്ട് തവണ ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള ക്വിറ്റോവയെ സൊറാണ ക്രിസ്റ്റിയയാണ് തോൽപിച്ചത്. സ്കോർ. 6-4, 1-6, 6-1. 44 അൺഫോഴ്സ്ഡ് എററുകളും ഏഴ് ഡബിൾ ഫോൾട്ടുകളുമാണ് ക്വിറ്റോവയ്ക്ക് തിരിച്ചടിയായത്. വീനസ് വില്യംസും രണ്ടാ റൌണ്ടിൽ പുറത്തായി. ഇറ്റാലിയൻ താരം സാറ ഇറാനിയാണ് നേരിട്ടുള്ള സെറ്റുകൾക്ക് വീനസിനെ തോൽപിച്ചത്. സ്കോർ 6-1, 6-0.

അതേസമയം മുൻ ചാമ്പ്യൻ സെറീന വില്യംസ്, ഗാർബിൻ മുഗുരുസ എന്നിവർ മൂന്നാം റൌണ്ടിലെത്തി. മൂന്നാം സീഡ് നവോമി ഒസാക്ക ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ തോൽപിച്ച് മൂന്നാം റൗണ്ടിലെത്തി. 6.2, 6.3 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ ജയം.

Latest Videos
Follow Us:
Download App:
  • android
  • ios