Australian Open: ജോക്കോവിച്ച് മറ്റുള്ളവരെ വിഡ്ഢികളാക്കുന്നു; തുറന്നടിച്ച് സിറ്റ്സിപാസ്
തീര്‍ച്ചയായും ജോക്കോവിച്ച് അദ്ദേഹത്തിന്‍റെ നിയമം അനുസരിച്ച് മാത്രമാണ് മുന്നോട്ടുപോകുന്നത്. അങ്ങനെ മുന്നോട്ടുപോകാന്‍ അധികം കളിക്കാര്‍ക്കൊന്നും ധൈര്യമില്ല. പ്രത്യേകിച്ചും ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിന് എടിപി ചില നിബന്ധനകളൊക്കെ മുന്നോട്ടുവെച്ച സാഹചര്യത്തില്‍.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) പങ്കെടുക്കാനായി എത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ(Novak Djokovic) വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും പിന്നീട് കോടതി ഇടപെടലിനെത്തുടര്‍ന്ന് വിട്ടയക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ലോക നാലാം നമ്പര്‍ താരം ഗ്രീസിന്‍റെ സ്റ്റെഫാനോ സിറ്റ്സിപാസ്(Stefanos Tsitsipas). ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് സ്വന്തം നിയമങ്ങള്‍ക്ക് അനുസരിച്ചാണ് കളിക്കുന്നതെന്നും അത് പക്ഷെ 21-ാം ഗ്രാന്‍സ്ലാം നേടാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളെത്തന്നെ തുരങ്കം വെക്കുന്നതായിപ്പോയെന്നും സിറ്റ്സിപാസ് പറഞ്ഞു.
തീര്‍ച്ചയായും ജോക്കോവിച്ച് അദ്ദേഹത്തിന്‍റെ നിയമം അനുസരിച്ച് മാത്രമാണ് മുന്നോട്ടുപോകുന്നത്. അങ്ങനെ മുന്നോട്ടുപോകാന്‍ അധികം കളിക്കാര്‍ക്കൊന്നും ധൈര്യമില്ല. പ്രത്യേകിച്ചും ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിന് എടിപി ചില നിബന്ധനകളൊക്കെ മുന്നോട്ടുവെച്ച സാഹചര്യത്തില്‍. വാക്സിനെടുക്കാതെയോ പ്രോട്ടോക്കോള്‍ പാലിക്കാതെയോ ആര്‍ക്കും ഓസ്ട്രേലിയന്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനെ കഴിയില്ല. അങ്ങനെ ചെയ്യണമെങ്കില്‍ അസാമാന്യ ചങ്കൂറ്റം വേണം. ഒപ്പം 21-ാം ഗ്രാന്‍സ്ലാമെന്ന ചരിത്രനേട്ടം തുലസാലിക്കാനും.
അധികം കളിക്കാരൊന്നും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ഭരിഭാഗംപേരും നിയമം അനുസരിച്ച് മുന്നോട്ടു പോകാന്‍ തയാറാവുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രം അവരുടെ സ്വന്തം നിയമത്തിനനുസരിച്ച് മുന്നോട്ടുപോകുന്നത് മറ്റുള്ളവരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും വിയോണ്‍ ന്യൂസ് ചാനലിന് നല്‍കി അഭിമുഖത്തില്‍ സിറ്റ്സിപാസ് പറഞ്ഞു.
ഈ മാസം 17നം ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ടോപ് സീഡാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച്. 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി നദാലിനും ഫെഡറര്‍ക്കുമൊപ്പം തുല്യത പാലിക്കുന്ന ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ 21 ഗ്ലാന്‍ സ്ലാം കിരീടങ്ങളെന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനാവും. ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ കോടതി അനുമതി നല്‍കിയെങ്കിലും ഓസ്ട്രേലിയന്‍ സര്‍ക്കാരിന് പ്രത്യേക അധികാരം ഉപയോഗിച്ച് ഇപ്പോഴും ജോക്കോവിച്ചിന്‍റെ വിസ റദ്ദാക്കാനാവും.