ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യനെ നാളെ അറിയാം
ഗ്ലാൻസ്ലാം ഫൈനലിൽ ഒരിക്കലും തോൽവി അറിഞ്ഞിട്ടില്ലാത്ത ഒസാക്ക തുടർച്ചയായ ഇരുപതാം ജയത്തോടെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യനെ നാളെ അറിയാം. ഫൈനലില്‍ മുൻ ചാമ്പ്യനും മൂന്നാം സീഡുമായ നവോമി ഒസാക്ക അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ നേരിടും. ഇരുപത്തിനാലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ജപ്പാൻ താരമായ ഒസാക്കയുടെ മുന്നേറ്റം. സ്കോർ 6-3, 6-4.
ഗ്ലാൻസ്ലാം ഫൈനലിൽ ഒരിക്കലും തോൽവി അറിഞ്ഞിട്ടില്ലാത്ത ഒസാക്ക തുടർച്ചയായ ഇരുപതാം ജയത്തോടെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ജെന്നിഫർ ബ്രാഡി ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ചെക് താരം കരോളിന മുച്ചോവയെ തോൽപിച്ചാണ് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്കോര്‍ 6-4, 3-6, 6-4.
ബ്രാഡിയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. കഴിഞ്ഞ വർഷത്തെ യു എസ് ഓപ്പൺ സെമിയിൽ ഒസാക്കയും ബ്രാഡിയും ഏറ്റുമുട്ടിയപ്പോൾ ജപ്പാൻ താരത്തിനായിരുന്നു ജയം.