ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം. സാനിയയുടെ വിടവാങ്ങല്‍ ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റാണിത്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ സ്‌കുപ്‌സ്‌കി-ക്രാവ്ചിക് സഖ്യത്തെ തോല്‍പിച്ചു. സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം. സാനിയയുടെ വിടവാങ്ങല്‍ ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റാണിത്.
കരിയറിലെ വിടവാങ്ങൽ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ കിരീടത്തിനരികെയാണ് സാനിയ മിര്‍സ. വിംബിൾഡൺ ചാമ്പ്യന്മാരായ സ്‌കുപ്‌സ്‌കി-ക്രാവ്ഷിക് സഖ്യത്തെ സൂപ്പര്‍ ടൈബ്രേക്കറില്‍ 10-6 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സിലും 2016ല്‍ മാർട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിൾസിലും സാനിയ ഓസ്ട്രേലിയന്‍ ഓപ്പണിൽ കിരീടം നേടിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് കലാശപ്പോരാട്ടം.
അതേസമയം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് സെമിയിൽ കടന്നു. റഷ്യൻ താരം ആന്ദ്രേ റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെർബിയൻ താരമായ ജോക്കോവിച്ച് തോൽപ്പിച്ചത്. സ്കോർ: 6-1, 6-2, 6-4. സെമിയിൽ അമേരിക്കൻ താരം ടോമി പോളിനെ നേരിടും. മറ്റന്നാളാണ് മത്സരം. 9 തവണ ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ച് കിരീടം നേടിയിട്ടുണ്ട്.
സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരമാണ് ടോമി പോള്‍. അമേരിക്കന്‍ താരങ്ങളുടെ ക്വാര്‍ട്ടറിൽ 20കാരനായ ബെന്‍ ഷെൽട്ടനെ 25കാരനായ പോൾ തോൽപ്പിക്കുകയായിരുന്നു. സ്കോര്‍ 7-6, 3-6, 7-5, 6-4. ലോക റാങ്കിംഗില്‍ 35-ാം സ്ഥാനത്താണ് പോൾ. 2009ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ പുരുഷ താരം ഓസ്ട്രേലിയൻ ഓപ്പണിന്‍റെ സെമിയിലെത്തുന്നത്. കോളേജ് വിദ്യാർത്ഥി കൂടിയായ ഇരുപതുകാരൻ ഷെൽട്ടൺ ആകട്ടെ ആദ്യമായാണ് സ്വന്തം രാജ്യമായ അമേരിക്ക വിട്ട് പുറത്തുപോകുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരിയില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയാ മിര്‍സ