കിംഗ് ഈസ് ബാക്ക്; ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം; നദാലിന്‍റെ ഗ്രാന്‍സ്ലാം നേട്ടത്തിനൊപ്പം

ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി

Australian Open 2023 mens singles final Novak Djokovic win 22nd Grand Slam and 10th Australian Open Title

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ അയാള്‍ക്ക് ഹോംസ്ലാം തന്നെ! ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. ഫൈനലില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ച് 35കാരനായ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്‌ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5). ഇതോടെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനായി 24കാരനായ സിറ്റ്‌സിപാസ് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്‍റെ പത്താം കിരീടം കൂടിയാണിത്. 

വനിതകളില്‍ സബലെങ്ക

ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ വനിതാ വിഭാഗത്തില്‍ ബെലാറൂസിന്‍റെ അരീന സബലെങ്ക കഴി‌ഞ്ഞ ദിവസം ചാമ്പ്യനായിരുന്നു. വാശിയേറിയ ഫൈനലില്‍ കസാഖ്സ്ഥാന്‍റെ താരം എലേന റിബകിനയെയാണ് സബലെങ്ക തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. സബലെങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടം ആണിത്. വിംബിള്‍ഡണ്‍ ജേതാവായ റിബക്കിനയ്‌ക്കെതിരെ തുടര്‍ച്ചയായ നാലാം ജയമാണ് സബലെങ്ക നേടിയത്. അഞ്ചാം സീഡായ സബലെങ്ക പുതിയ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരും.

Latest Videos
Follow Us:
Download App:
  • android
  • ios