Australian Open 2022: ഓസ്ട്രേലിയന്‍ ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് ഒന്നാം സീഡ്

കൊവിഡ് വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ വിസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം തടഞ്ഞുവെക്കുകയും ചെയ്ത ജോക്കോവിച്ച് കോടതിയിലെ നിയമപോരാട്ടം ജയിച്ചാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താന്‍ കോര്‍ട്ടിലിറങ്ങുന്നത്.

Australian Open 2022: Novak Djokovic, Ash Barty confirmed as top seeds

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്(Novak Djokovic) പുരുഷന്‍മാരില്‍ ഒന്നാം സീഡ്. വനിതകളില്‍ ഓസീസ് താരം ആഷ്‌‌ലി ബാര്‍ട്ടിയാണ്(Ash Barty) ഒന്നാം സീഡ്. നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്ക പതിമൂന്നാം സീഡാണ്.

കൊവിഡ് വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ വിസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം തടഞ്ഞുവെക്കുകയും ചെയ്ത ജോക്കോവിച്ച് കോടതിയിലെ നിയമപോരാട്ടം ജയിച്ചാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താന്‍ കോര്‍ട്ടിലിറങ്ങുന്നത്.

മത്സരത്തിനിറങ്ങാന്‍ കോടതി അനുമതി ലഭിച്ചെങ്കിലും ജോക്കോവിച്ചിന്‍റെ വിസ വീണ്ടും റദ്ദാക്കിയേക്കുമെന്നും തിരിച്ചയക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടൂര്‍ണമെന്‍റിലെ സീഡിംഗ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോടതിയിലെ നിയമപോരാട്ടം ജയിച്ചശേഷം മെല്‍ബണ്‍ പാര്‍ക്കില്‍ ജോക്കോവിച്ച് പരിശീലനത്തിന് ഇറങ്ങിയിരുന്നു.

പുരുഷന്‍മാരില്‍ റഷ്യയുടെ ഡാനില്‍ മെദ്‌ദേവാണ് രണ്ടാം സീഡ്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ആറാം സീഡാണ്. വനിതകളില്‍ ആര്യന സബലെങ്ക രണ്ടാം സീഡും ഗാര്‍ബിന്‍ മുഗുരസ മൂന്നാം സീഡുമാണ്.

വനതികളുടെ സീഡ്

1. Ashleigh Barty (AUS)
2. Aryna Sabalenka (BLR)
3. Garbiñe Muguruza (ESP)
4. Barbora Krejcikova (CZE)
5. Maria Sakkari (GRE)
6. Anett Kontaveit (EST)
7. Iga Swiatek (POL)
8. Paula Badosa (ESP)
9. Ons Jabeur (TUN)
10. Anastasia Pavlyuchenkova (RUS)

പുരുഷന്‍മാരുടെ സീഡ്

1. Novak Djokovic (SRB)
2. Daniil Medvedev (RUS)
3. Alexander Zverev (GER)
4. Stefanos Tsitsipas (GRE)
5. Andrey Rublev (RUS)
6. Rafael Nadal (ESP)
7. Matteo Berrettini (ITA)
8. Casper Ruud (NOR)
9. Felix Auger-Aliassime (CAN)
10. Hubert Hurkacz (POL)

Latest Videos
Follow Us:
Download App:
  • android
  • ios