Australian Open 2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി തുടരുന്നു; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

ആദ്യ സെറ്റില്‍ 3-0ന് തുടക്കത്തില്‍ മുന്നിലെത്തിയ റാഡുക്കാനു പിന്നീട് തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ കൈവിട്ടു. കൈക്കേറ്റ പരിക്കിന് ചികിത്സ തേടി തിരിച്ചെത്തിയെങ്കിലും റാഡുക്കാനുവിന് ആദ്യ സെറ്റ് 6-4ന് നഷ്ടമായി.

Australian Open 2022:Emma Raducanu,Muguruza and Andy Murray bows out in second round

മെല്‍ബണ്‍:  യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു(Emma Raducanu) ഓസ്ട്രേലിയന്‍ ഓപ്പണ്‍(Australian Open 2022) വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പരിക്കേറ്റ കൈയുമായി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 98-ാം സ്ഥാനക്കാരിയായ ഡാങ്ക കോവ്‌നിക് എമ്മയെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍ 6-4 4-6, 6-3.

ആദ്യ സെറ്റില്‍ 3-0ന് തുടക്കത്തില്‍ മുന്നിലെത്തിയ റാഡുക്കാനു പിന്നീട് തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ കൈവിട്ടു. കൈക്കേറ്റ പരിക്കിന് ചികിത്സ തേടി തിരിച്ചെത്തിയെങ്കിലും റാഡുക്കാനുവിന് ആദ്യ സെറ്റ് 6-4ന് നഷ്ടമായി. പിന്നീട് രണ്ടാം സെറ്റില്‍ പലതവണ ചികിത്സ തേടിയെങ്കിലും ശക്തമായി തിരിച്ചടിച്ച് സെറ്റ് സ്വന്തമാക്കി റാഡുക്കാനു പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ പരിക്ക് വില്ലനായതോടെ മൂന്നാം സെറ്റില്‍ പതിവ് മികവിലേക്ക് ഉയരാന്‍ റാഡുക്കാനുവിന് കഴിയാഞ്ഞതോടെ സെറ്റും മത്സരവും 19കാരി കൈവിട്ടു.

വനിതാ സിംഗിള്‍സിലെ മറ്റൊരു അട്ടിമറിയില്‍ മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ഗാര്‍ബൈന്‍ മുഗുരുസ ഫ്രാന്‍സിന്‍റെ അലിസെ കോര്‍നെറ്റിനോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റ് പുറത്തായി. നേരത്തെ നടന്ന മത്സരത്തില്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ലോക റാങ്കിംഗില്‍ 120-ാം സ്ഥാനക്കാരാനായ ടാറോ ഡാനിയേലിനോട് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ തോറ്റ് പുറത്തായി.

നേരിട്ടുള്ള സെറ്റുകളിലായിരുന്നു മറെയുടെ തോല്‍വി. സ്കോര്‍ 6-4, 6-4, 6-4. ഇതാദ്യമായാണ് മറെ ഒരു പ്രധാന ടൂര്‍ണമെന്‍റില്‍ 100ന് മുകളില്‍ റാങ്കുള്ള ഒരു കളിക്കാരനോട് തോറ്റ് പുറത്താവുന്നത്. അതേസമയം, പുരുഷ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ മൂന്നാം സീഡ് സ്റ്റെഫാനോ സിറ്റ്സിപാസ് സെബാസ്റ്റ്യന്‍ ബെയ്സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ മറികടന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍ 7-6 (1), 6-7 (5), 6-3, 6-4.

Latest Videos
Follow Us:
Download App:
  • android
  • ios