ഓസ്‌ട്രേലിയൻ ഓപ്പണിലെ അവസാന മത്സരമോ? നിറകണ്ണുകളോടെ സെറീന വില്യംസ്
വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിനാണ് 23 ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ഇതിഹാസ താരം കണ്ണീരോടെ മറുപടി പറയാന്‍ ശ്രമിച്ചത്.
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നവോമി ഒസാക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കണ്ണീരണിഞ്ഞ് സെറീന വില്യംസ്. ഓസ്‌ട്രേലിയൻ ഓപ്പണിലെ അവസാന മത്സരമാണോ എന്ന ചോദ്യത്തിന് മുന്നിൽ വിതുമ്പിയ സെറീന, അൺഫോഴ്സ്ഡ് എററുകൾ ഈ മത്സരത്തിലെ മാത്രം പിഴവാണോ എന്ന ചോദ്യത്തിന് മറുപടി പറയവേ കരഞ്ഞുകൊണ്ട് വാർത്താസമ്മേളനം അവസാനിപ്പിച്ചു.
വനിതാ ഫൈനല്‍ നാളെ
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യനെ നാളെ അറിയാം. മുൻ ചാമ്പ്യനും മൂന്നാം സീഡുമായ നവോമി ഒസാക്ക അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ നേരിടും. ഇരുപത്തിനാലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ജപ്പാൻ താരമായ ഒസാക്കയുടെ മുന്നേറ്റം. സ്‌കോർ 6-3, 6-4. ഗ്രാൻസ്ലാം ഫൈനലിൽ ഒരിക്കലും തോൽവി അറിഞ്ഞിട്ടില്ലാത്ത ഒസാക്ക തുടർച്ചയായ ഇരുപതാം ജയത്തോടെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.
ജെന്നിഫർ ബ്രാഡി ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ചെക് താരം കരോളിന മുച്ചോവയെ തോൽപിച്ചു. 6-4, 3-6, 6-4. ബ്രാഡിയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ സെമിയിൽ ഒസാക്കയും ബ്രാഡിയും ഏറ്റുമുട്ടിയപ്പോൾ ജപ്പാൻ താരത്തിനായിരുന്നു ജയം.
ഓസ്‌ട്രേലിയൻ ഓപ്പൺ: ജോകോവിച്ചിന്റെ എതിരാളിയെ ഇന്നറിയാം