ഓസ്‌ട്രേലിയൻ ഓപ്പൺ: ജോകോവിച്ചിന്റെ എതിരാളിയെ ഇന്നറിയാം
ഇന്നലെ നടന്ന മത്സരത്തില്‍ റഷ്യൻ താരം അസ്‍ലാൻ കരാത്‍സേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരമായ ജോകോവിച്ച് ഫൈനലിൽ എത്തിയത്.
മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ നൊവാക് ജോകോവിച്ചിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയിൽ നാലാം സീഡ് ഡാമിൽ മെദ്‍വദേവ് അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ലോക രണ്ടാം നമ്പർതാരം റാഫേൽ നദാലിനെ വീഴ്‌ത്തിയാണ് സിറ്റ്സിപാസ് സെമിയിലെത്തിയത്.
ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു സിറ്റ്സിപാസിന്റെ ജയം. ആന്ദ്രേ റുബ്ലേവിനെ തോൽപിച്ചാണ് മെദ്‍വദേവ് സെമിയിലെത്തിയത്.
യൂറോപ്പാ ലീഗ്: യുണൈറ്റഡിനും ടോട്ടനത്തിനും ജയം, ആഴ്‌സനലിന് കുരുക്ക്
ഇന്നലെ നടന്ന മത്സരത്തില്‍ റഷ്യൻ താരം അസ്‍ലാൻ കരാത്‍സേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരമായ ജോകോവിച്ച് ഫൈനലിൽ എത്തിയത്. 6-3, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു ജോകോവിച്ചിന്റെ ജയം. ഒൻപതാം കിരീടം ലക്ഷ്യമിട്ടാണ് ജോകോവിച്ച് ഞായറാഴ്‌ച കിരീടപ്പോരിന് ഇറങ്ങുക. ആകെ പതിനെട്ടാം ഗ്രാൻസ്ലാം കിരീടവും.
ചെന്നൈയുടെ പെരിയപ്പയാകുമോ കൃഷ്ണപ്പ; ഐപിഎല്ലിലെ മോഹവിലയും റെക്കോര്‍ഡും