ഓസ്ട്രേലിയൻ ഓപ്പൺ: സിംഗിൾസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം
നൊവാക് ജോകോവിച്ച് ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡാമിൽ മെദ്‍വദേവിനെ നേരിടും.
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച് ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡാമിൽ മെദ്‍വദേവിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക.
അസ്‍ലാൻ കരാത്‍സേവിനെ തോൽപിച്ചാണ് ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ച് ഫൈനലിൽ കടന്നത്. സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്‍വദേവ് ഫൈനലിലേക്ക് മുന്നേറിയത്. തുടർച്ചയായ ഇരുപതാം വിജയത്തോടെയാണ് മെദ്‍വദേവ് തന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലിൽ എത്തിയിരിക്കുന്നത്.
ഇരുവരും ഇതിന് മുൻപ് ഏഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ജോകോവിച്ച് നാലിലും മെദ്‍വദേവ് മൂന്നിലും ജയിച്ചു. അവസാന നാല് കളിയിൽ മൂന്നിലും മെദ്‍വദേവിനായിരുന്നു ജയം. ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ എടിപി ഫൈനൽസിൽ 6-3, 6-3നായിരുന്നു മെദ്‍വദേവ് ജയിച്ചത്.
ജെനിഫർ ബ്രാഡിയെ തോൽപിച്ച് നവോമി ഒസാക്ക വനിത വിഭാഗത്തിൽ ചാമ്പ്യനായിരുന്നു. അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക്ക കിരീടം നേടിയത്. സ്‌കോര്‍ 4-6, 3-6. ഒസാക്കയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. 2019ലായിരുന്നു അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ബ്രാഡിക്ക് വീണ്ടും അടിതെറ്റി, കിരീടം നവോമി ഒസാകയ്ക്ക്