ഓസ്‌ട്രേലിയൻ ഓപ്പൺ: ഒസാക്ക-ബ്രാഡി കലാശപ്പോര് ഇന്ന്
ബ്രാഡി ആദ്യ ഗ്രാൻസ്ലാം ഫൈനലിന് ഇറങ്ങുമ്പോൾ ജപ്പാൻ താരമായ ഒസാക്ക നാലാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക.
മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. മുൻ ചാമ്പ്യൻ നവോമി ഒസാക്ക ഉച്ചയ്‌ക്ക് രണ്ടിന് തുടങ്ങുന്ന ഫൈനലിൽ അമേരിക്കൻ താരം ജെനിഫർ ബ്രാഡിയെ നേരിടും. 2019ലെ ചാമ്പ്യനായ ഒസാക്ക, സെറീന വില്യംസിനെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. കരോളിന മുച്ചോവയെ തോൽപിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്.
ബ്രാഡി ആദ്യ ഗ്രാൻസ്ലാം ഫൈനലിന് ഇറങ്ങുമ്പോൾ ജപ്പാൻ താരമായ ഒസാക്ക നാലാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക. അവസാന ഇരുപത് കളിയിലും തോൽവി അറിയാതെയാണ് ഒസാക്ക ഫൈനലിന് ഇറങ്ങുന്നത്. കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ഒസാക്കയ്ക്ക് ഒപ്പമായിരുന്നു. ഗ്രാൻസ്ലാം ഫൈനലിൽ ഒസാക്ക ഇതുവരെ തോറ്റിട്ടില്ല.
സിംഗിൾസ് പുരുഷ ചാമ്പ്യനെ നാളെ അറിയാം. മുൻ ചാമ്പ്യൻ നൊവാക് ജോകോവിച്ച് ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡാനിൽ മെദ്‍വദേവിനെ നേരിടും. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. അസ്‍ലാൻ കരാത്‍സേവിനെ തോൽപിച്ചാണ് ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ച് ഫൈനലിൽ കടന്നത്. സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്‍വദേവ് ഫൈനലിലേക്ക് മുന്നേറിയത്.
തുടർച്ചയായ ഇരുപതാം വിജയത്തോടെയാണ് മെദ്‍വദേവ് തന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലിൽ എത്തിയിരിക്കുന്നത്.
കേരളത്തിന് വീണ്ടും ക്രിക്കറ്റ് ആവേശം; വിജയ് ഹസാരേ ട്രോഫിക്ക് ഇന്ന് തുടക്കം