ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് തന്നെ; ഒന്‍പതാം കിരീടം

ഡാനില്‍ മെദ്‌‌വദേവിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. 

Australian Open 2021 Mens singles final Novak Djokovic Champion

മെല്‍ബണ്‍: ഓസ്‌‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ചാമ്പ്യന്‍. റഷ്യയുടെ ഡാനില്‍ മെദ്‌‌വദേവിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍ 7-5, 6-2, 6-2.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്‍റെ മേധാവിത്വം ഇതോടെ തുടരുകയാണ്. ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ചിന്‍റെ ഒന്‍പതാം കിരീടമാണിത്. 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 വര്‍ഷങ്ങളിലാണ് ജോക്കോയുടെ കിരീടങ്ങള്‍. ജോക്കോയുടെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 20 ഗ്രാന്‍ഡ്‌സ്ലാമുകള്‍ വീതം നേടിയിട്ടുള്ള റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കാണ് റെക്കോര്‍ഡ്.    

അമേരിക്കയുടെ  ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപിച്ച് നവോമി ഒസാക്ക വനിത വിഭാഗത്തിൽ ചാമ്പ്യയായിരുന്നു. സ്‌കോര്‍ 4-6, 2-6. ഒസാക്കയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. 2019ലായിരുന്നു അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios