ഇന്ത്യന്‍ വലയില്‍ വീണത് ഏഴ് ഗോളുകള്‍; പുരുഷ ഹോക്കിയില്‍ ദയനീയ തോല്‍വി
ഓസ്ട്രേലിയ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയെത്തിയത്. എന്നാല്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
ടോക്യോ: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഓസ്ട്രേലിയ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയെത്തിയത്. എന്നാല്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ടിം ബ്രാന്‍ഡ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവര്‍ ഓസ്ട്രേലിയക്കായി ഇരട്ടഗോള്‍ നേടി. ജേയ്ക്ക് വെറ്റണ്‍, ജെറമി ഹേവാര്‍ഡ്സ്, ഫ്ളിന്‍ ഒഗില്‍വി എന്നിവരായിരുന്നു മറ്റു ഗോള്‍സ്കോറര്‍മാര്‍. ദില്‍പ്രീത് സിംഗ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടി.
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഓസ്ട്രേലിയ വെറ്റണിന്റെ ഗോളിലൂടെ മുന്നിലെത്തി. ഇന്ത്യക്ക് രണ്ട് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം ക്വാര്‍ട്ടറില്‍ മൂന്ന് ഗോള്കൂടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിനെ മറികടന്ന് വലയില്‍ കയറി. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചു. രുപിന്ദര്‍ സഹായത്തില്‍ ദില്‍പ്രീത് ഗോള്‍ നേടതുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍കൂടി നേടി ഓസ്ട്രേലിയ ലീഡ് 6-1ലേക്ക് ഉയര്‍ത്തി. നാലാം ക്വാര്‍ട്ടറില്‍ പട്ടിക പൂര്‍ത്തിയായി.
രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ മൂന്ന് പോയിന്റുമായി രണ്ടാമതാണ്. രണ്ട് മത്സങ്ങളും ജയിച്ച ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സ്പെയ്നാണ് എതിരാളി.