പുരുഷ അമ്പെയ്ത്ത്: വന്‍ അട്ടിമറിയുമായി അതാനു ദാസ്, പുറത്തായത് ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണ ജേതാവ്

അതാനു പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്. മാത്രമല്ല, ഇത്തവണ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമിലും അംഗമായിരുന്നു.

 

Atanu Das stunns London olympic gold winner in Archery indivitual event

ടോക്യോ: പുരുഷ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ വന്‍ അട്ടിമറി നടത്തി ഇന്ത്യന്‍ താരം അതാനു ദാസ്. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെക് അതാനുവിന് മുന്നില്‍ 5-6ന് കീഴടങ്ങി. ഇതോടെ അതാനു പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്. മാത്രമല്ല, ഇത്തവണ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമിലും അംഗമായിരുന്നു.

26-25, 27-27, 27-27, 22-27, 28-28, 9-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. അമ്പെയ്ത്തില്‍ 35-ാം സീഡായിരുന്നു അതാനു. കൊറിയന്‍ താരം മൂന്നാമതും. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരം പ്രവീണ്‍ ജാദവ് അമേരിക്കയുടെ ബ്രാഡി എല്ലിസണിനോട് തോറ്റ് പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ ദീപിക കുമാരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു.

ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അതാനു ജപ്പാന്റെ 46-ാം സീഡ് തകഹാരു ഫുറുകാവയെ നേരിടും. നാളെ നടക്കുന്ന വനിതകളുടെ പ്രീ ക്വാര്‍ട്ടറില്‍ ദീപിക കുമാരി റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സെനിയ പെറോവയെ നേരിടും.

ഇന്ന് നടന്ന ഹെവിവെയ്റ്റ് (91 കിലോ ഗ്രാം) വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്‌സര്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. വനിത ബാഡ്മിന്റണില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ ഹോക്കിയില്‍ അര്‍ജിന്റീനയെ 3-1ന് തോല്‍പ്പിച്ച് ഇന്ത്യയുടെ ക്വാര്‍ട്ടറിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios