ഏഷ്യന്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്, അക്ഷദീപിന് സ്വര്‍ണം, പ്രിയങ്ക ഗോസ്വാമിക്ക് വെങ്കലം
കഴിഞ്ഞ മാസം ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ റേസ് വാക്കിംഗില്‍ ജയിച്ചതിലൂടെ അക്ഷദീപ് സിംഗും പ്രിയങ്ക ഗോസ്വാമിയും നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പിനും പാരീസ് ഒളിംപിക്സിനും യോഗ്യത ഉറപ്പാക്കിയിരുന്നു.
ടോക്കിയോ: ജപ്പാനിലെ നവോമിയില്‍ നടക്കുന്ന ഏഷ്യന്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അക്ഷദീപ് സിംഗിന് സ്വര്‍ണം. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തിലാണ് അക്ഷദീപ് സ്വര്‍ണം നേടിയത്. വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെളളി മെഡല്‍ ജേതാവായ പ്രിയങ്ക ഗോസ്വാമി വെങ്കലം നേടി.
കഴിഞ്ഞ മാസം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജയിച്ചതിലൂടെ അക്ഷദീപ് സിംഗും പ്രിയങ്ക ഗോസ്വാമിയും നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പിനും പാരീസ് ഒളിംപിക്സിനും യോഗ്യത ഉറപ്പാക്കിയിരുന്നു. പുരുഷന്‍മാരില്‍ വികാസ് സിഗ്, പരംജിത് സിംഗ് ബിഷ്ത് എന്നിവരും ലോക ചാമ്പ്യന്‍ഷിപ്പിനും പാരീസ് ഒളിംപിക്സിനും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
അക്ഷദീപ് സിംഗ്, സൂരജ് പന്‍വാര്‍, വികാസ് സിംഗ്, പരംജീത് സിംഗ് ബിഷ്ത് ഹര്‍ദീപ് സിംഗ് എന്നിവരാണ് പുരുഷവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. വനിതകളില്‍ പ്രിയങ്ക ഗോസ്വാമി, ഭാവന ജാട്ട്, സൊണാള്‍ സുഖ്‌വാള്‍, മുനിത പ്രജാപതി എന്നിവരാണ് മത്സരിക്കുന്നത്. കൊവിഡ് കാരണം മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.