വിംബിള്‍ഡണ്‍: ആഷ്ലി ബാര്‍ട്ടി ഫൈനലില്‍

2011ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു ബാര്‍ട്ടിയെങ്കിലും സീനിയര്‍ തലത്തില്‍ ഇതാദ്യമായാണ് വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്.

Ashleigh Barty defeats Angelique Kerber to enter her first Wimbledon women's final

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലിലെത്തി. സെമിയില്‍ ജര്‍മനിയുടെ ആഞ്ചലീക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്.

ആദ്യ സെറ്റില്‍ ബാര്‍ട്ടിയുടെ മികവിന് മുന്നില്‍ മറുപടിയില്ലാതിരുന്ന കെര്‍ബര്‍ 6-3ന് സെറ്റ് കൈവിട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച കെര്‍ബര്‍ തുടക്കത്തിലെ 3-0ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബാര്‍ട്ടി സെറ്റ് 6-6 സമനിലയില്‍ എത്തിച്ചു. ടൈ ബ്രേക്കറില്‍  ബാര്‍ട്ടി 6-1ന് മുന്നിലെത്തിയതോടെ കെര്‍ബറുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

2011ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു ബാര്‍ട്ടിയെങ്കിലും സീനിയര്‍ തലത്തില്‍ ഇതാദ്യമായാണ് ബാര്‍ട്ടി വംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്. നാലാം റൗണ്ടിലെത്തിയതായിരുന്നു ഇതിന് മുമ്പത്തെ മികച്ച പ്രകടനം. കരോലീന പ്ലിസ്കിവോയും ആര്യാന സബലെങ്കയും തമ്മിലുള്ള രണ്ടാ സെമിയിലെ വിജയികളെയാകും ബാര്‍ട്ടി ഫൈനലില്‍ നേരിടുക.

Latest Videos
Follow Us:
Download App:
  • android
  • ios