വിംബിൾഡൺ വനിതാ കിരീടം ആഷ്ലി ബാർട്ടിക്ക്
41 വർഷത്തിനുശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. 1980ൽ ഇവോനെ ഗൂലാഗോംഗ് ആണ് ബാർട്ടിക്ക് മുമ്പ് അവസാനമായി വംബിൾഡൺ കിരീടം നേടിയ താരം.
ലണ്ടൻ: വിംബിൾഡൺ വനിതാ കിരീടം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ ചെക്ക് താരം കരോലീന പ്ലിസ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് ബാർട്ടി ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-3, 6-7, 6-3. ബാർട്ടിയുടെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. 2019ലെ ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ബാർട്ടിയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം.
41 വർഷത്തിനുശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. 1980ൽ ഇവോനെ ഗൂലാഗോംഗ് ആണ് ബാർട്ടിക്ക് മുമ്പ് അവസാനമായി വംബിൾഡൺ കിരീടം നേടിയ താരം. ആദ്യ സെറ്റിൽ പ്ലിസ്കോവയെ നിഷ്പ്രഭമാക്കി 28 മിനിറ്റു കൊണ്ട് സെറ്റ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ബാർട്ടിക്ക് അടിതെറ്റി.
ടൈ ബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ്(7-4)ന് സ്വന്തമാക്കി മുൻ ലസോക ഒന്നാം നമ്പർ താരം കൂടിയായ പ്ലിസ്കോവ പ്രതീക്ഷ നിലനിർത്തിയെങ്കിലും നിർണായക മൂന്നാം സെറ്റിൽ മികവിലേക്ക് ഉയർന്ന ബാർട്ടി സെറ്റും മത്സരവും സ്വന്തമാക്കി കരിയറിലെ ആദ്യ വിംബിൾഡൺ കരീടം കൈപ്പിടിയിലൊതുക്കി. വിംബിൾഡണിലെ മുൻ ജൂനിയർ ചാമ്പ്യൻ കൂടിയാണ് ബാർട്ടി.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona